X

‘ഇനിമേലില്‍ ആവര്‍ത്തിക്കരുത്’ വാഹനത്തെ ചേസ് ചെയ്ത ആരാധകരോട് മോഹന്‍ലാല്‍

പോലീസെത്തിയാണ് മോഹന്‍ലാലിനെ വണ്ടിയില്‍ കയറാന്‍ സഹായിച്ചത്.

മോഹന്‍ലാലിനൊപ്പം ഫോട്ടോയെടുക്കാന്‍ ബൈക്ക് അമിത വേഗത്തില്‍ ഓടിച്ച് ആരാധകരുടെ സാഹസികത. മോഹന്‍ലാല്‍ സഞ്ചരിച്ച വാഹനത്തെ ചേസ് ചെയ്ത് തടഞ്ഞ് നിര്‍ത്തിയാണ് ആരാധകര്‍ ഫോട്ടോയെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി തിരുവല്ലയില്‍നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങവെ അമിത വേഗതയില്‍ ബൈക്കില്‍ യുവാക്കള്‍ തന്റെ വാഹനത്തെ പിന്തുടരുന്നതുകണ്ട മോഹന്‍ലാല്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും വണ്ടിയില്‍ നിന്നിറങ്ങി കാര്യം എന്തെന്ന് അന്വേഷിക്കുകയും ചെയ്തു. അപ്പോഴാണ് ഫോട്ടോയെടുക്കാനാണ് ഈ സാഹസികത എന്ന് യുവാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് ആരാധകര്‍ക്കൊപ്പം താരം ഫോട്ടോയെടുക്കുകയും അമിത വേഗതയില്‍ ഇത്തരത്തില്‍ തന്റെ വാഹനത്തെ പിന്തുടരരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു.

വണ്ടിയില്‍ നിന്നിറങ്ങിയതും മോഹന്‍ലാലിനെ കണാന്‍ ആരാധകര്‍ കൂട്ടമായെത്തി. പിന്നീട് പോലീസെത്തിയാണ് മോഹന്‍ലാലിനെ വണ്ടിയില്‍ കയറാന്‍ സഹായിച്ചത്.

Read More :ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഇരട്ട മഴവില്ലിന്റെ പശ്ചാത്തലത്തില്‍ പുല്‍മേട്ടില്‍ കാട്ടാനകള്‍ മേയുന്ന ചിത്രം പങ്കുവച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്

This post was last modified on August 21, 2019 8:08 am