X

ചൈനീസ് കുടുംബം ഒരു മാസം കൊണ്ട് 23 തവണ വിവാഹമോചനം നടത്തി, വിവാഹവും

പ്രസ്തുത വീട്ടില്‍ താമസച്ചിരുന്ന പാന്‍ എന്നയാള്‍ അയാളുടെ മുന്‍ ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു. അങ്ങനെ നഷ്ടപരിഹാരത്തുകയ്ക്ക് അവരേയും അര്‍ഹയാക്കി.

വസ്തുനിയമങ്ങള്‍ മറികടക്കുന്നതിനായി വ്യാജ വിവാഹമോചനങ്ങള്‍ നടത്തുന്നത് ചൈനയില്‍ വ്യാപകമായിട്ടുണ്ട്. എന്നാല്‍ ലി ഷുയിയിലെ ഒരു കുടുംബം ഒരു മാസം കൊണ്ട് നടത്തിയത് 23 വിവാഹമോചനങ്ങള്‍. അത്ര തന്നെ വിവാഹങ്ങളും നടത്തി. വികസന പദ്ധതിക്കായി വീട് പൊളിച്ചുനീക്കുമ്പോള്‍ ഗവണ്‍മെന്റ് നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ച് കിട്ടുന്നതിന് വേണ്ടിയാണ് ഈ 23 വിവാഹ മോചനങ്ങളും വിവാഹങ്ങളും. വീട്ടിലെ എല്ലാവര്‍ക്കും 40 ചതുരശ്ര മീറ്റര്‍ വീതം സ്ഥലം ലഭിക്കും.

പ്രസ്തുത വീട്ടില്‍ താമസച്ചിരുന്ന പാന്‍ എന്നയാള്‍ അയാളുടെ മുന്‍ ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു. അങ്ങനെ നഷ്ടപരിഹാരത്തുകയ്ക്ക് അവരേയും അര്‍ഹയാക്കി. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞ് പാന്‍ ഭാര്യയുമായി വീണ്ടും വിവാഹമോചനം നേടി. ഭാര്യയുടെ സഹോദരിയെ വിവാഹം കഴിച്ചു. അങ്ങനെ അവരേയും നഷ്ടപരിഹാര പദ്ധതിയുടെ ഭാഗമാക്കി. എന്നാല്‍ പെട്ടെന്ന് വീട്ടില്‍ 13 അംഗങ്ങളായത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെ പാനിനെതിരെ നടപടി തുടങ്ങി. പാന്‍ അടക്കം 11 പേരെ അറസ്റ്റ് ചെയ്തു.

This post was last modified on September 25, 2019 3:35 pm