X

‘നീന്തൽക്കുളത്തിൽ പിന്നെ സാരി ഉടുക്കണോ’; അനാര്‍ക്കലി മരയ്ക്കാറുടെ ഫോട്ടോയ്ക്ക് ആരാധകരുടെ സപ്പോര്‍ട്ട്

''നാലു ലൈക്‌ അല്പം പബ്ലിസിറ്റി അതിന് തുണി വേണേലും ഊരി ഫോട്ടോ ഇടും ഇ വർഗ്ഗങ്ങൾ ഒക്കെ.."

ആന്ദനം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനാര്‍ക്കലി മരയ്ക്കാർ. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. നീന്തൽക്കുളത്തിൽ സ്വിം സ്യൂട്ടണിഞ്ഞ് നിൽക്കുന്ന ചിത്രം ഇന്നലെ അനാർക്കലി പോസ്റ്റ് ചെയ്തിരുന്നു.

നടിയുടെ ചിത്രത്തിന് ഒട്ടേറെ മോശം കമന്റുകളാണ് വന്നത്.
‘നാലു ലൈക്‌ അല്പം പബ്ലിസിറ്റി അതിന് തുണി വേണേലും ഊരി ഫോട്ടോ ഇടും ഇ വർഗ്ഗങ്ങൾ ഒക്കെ’,
‘എന്നാ പിന്നെ അടുത്ത തവണ കുളി സീനും ബെഡ്‌റൂം സീനും ഒക്കെ ഇടത് പോസ്റ്റ്..’ ഇത്തരത്തിലുള്ള കമന്റുകളാണ് വന്നിരുന്നത്.

അധിക്ഷേപിച്ചവരോട് നീന്തൽക്കുളത്തിൽ പിന്നെ സാരി ഉടുക്കണോ എന്നാണ് താരത്തെ പിന്തുണച്ചവർ ചോദിച്ചത്.

Leave a Comment