X

പുതുവത്സര ആഘോഷത്തിലും റിഷഭ് പന്ത് തന്നെ വില്ലന്‍; പന്തിനെ ട്രോളി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

പന്തിനെ സുനില്‍ സുബ്രഹ്മണ്യം പരിചയപ്പെടുത്തിയപ്പോള്‍ ഓ അറിയാം, താങ്കളല്ലെ സ്ലെഡ്ജ് ചെയ്യുന്ന ആള്‍ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതുവത്സര ആഘോഷം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് ഒപ്പമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും താരങ്ങള്‍ പ്രധാനമന്ത്രിയെ കണ്ട് പുതുവത്സര ആശംസ നേരുകയും ഹസത്ദാനം നടത്തുകയും സത്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു.

എന്നാല്‍ അവിടെയും താരമായത് ഇന്ത്യയുടെ  വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ആയിരുന്നു. ഇന്ത്യന്‍ താരങ്ങളെല്ലാം നീല പാന്റും വെള്ള ഷര്‍ട്ടും അതിന് മുകളില്‍ നെഹ്‌റു കോട്ടും ധരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും റിഷഭ് പന്തും ഹര്‍ദ്ദീക് പാണ്ഡ്യയും മാത്രം ഷര്‍ട്ടിന് മുകളില്‍ സ്വന്തം സ്യൂട്ട് ധരിച്ചാണ് ചടങ്ങിനെത്തിയത്.

പിന്നീട് ഇന്ത്യന്‍ ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യന്‍ കളിക്കാരെ ഓരോരുത്തരെ ആയി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തിക്കൊടുത്തപ്പോഴായിരുന്നു രസകരമായ സംഭവം. പന്തിനെ സുനില്‍ സുബ്രഹ്മണ്യം പരിചയപ്പെടുത്തിയപ്പോള്‍ ഓ അറിയാം, താങ്കളല്ലെ സ്ലെഡ്ജ് ചെയ്യുന്ന ആള്‍ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. താങ്കള്‍ക്ക് സ്വാഗതം, കാരണം കടുത്ത മത്സരങ്ങള്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണെന്നായിരുന്നു ഓസീസ് പ്രധാനമന്ത്രിയുടെ പിന്നാലെയുള്ള കമന്റ്.