X

‘നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന്‍ വരും’; അബിയുടെ സ്വപ്‌നങ്ങള്‍ മകന്‍ ഷെയിനിലൂടെ സാക്ഷാത്കരിക്കുയാണെന്ന് നാദിര്‍ഷ

കുമ്പളങ്ങി നെറ്റ്‌സില്‍ ബോബി എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ അവതരിപ്പിച്ചത്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമ ആസ്വാദകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈൻ നിഗം. കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിലെ ഷെയിന്‍ നിഗമിന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ നാദിര്‍ഷ. നടന്‍ അബിയുടെ സ്വപ്‌നങ്ങള്‍ മകന്‍ ഷെയിനിലൂടെ സാക്ഷാത്കരിക്കുകയാണെന്ന് നാദിര്‍ഷ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാദിർഷ ഷൈനെ കുറിച്ച് പറഞ്ഞത്.

‘കുറേനാള്‍ മുന്‍പ് (അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന്‍ വരും. അത് ഇനിയുള്ള നാളുകളില്‍ യാഥാര്‍ഥ്യമാക്കുന്ന പ്രകടനമാണ് ‘കുമ്പളങ്ങി നൈറ്റ്സ് ‘ എന്ന സിനിമയില്‍ ഷൈനിന്റേത്. അതിഗംഭീരമായി മോനെ’– നാദിര്‍ഷ കുറിച്ചു.

കുമ്പളങ്ങി നെറ്റ്‌സില്‍ ബോബി എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ അവതരിപ്പിച്ചത്. ശ്യം പുഷ്‌കരന്റെ തിരക്കഥയിൽ മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മികച്ച അഭിപ്രായം നേടി കുമ്പളങ്ങി നെറ്റ്‌സ് തിയ്യറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്

Related Post
Leave a Comment