X

നസ്രിയക്കും താരങ്ങൾക്കുമൊപ്പം ‘ട്രാൻസ്’ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് ഫഹദ് (വീഡിയോ)

ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ട്രാന്‍സ്’

തന്റെ പുതിയ ചിത്രം ‘ട്രാൻസി’ന്റെ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് ഫഹദ് ഫാസിൽ. പിറന്നാള്‍ കേക്ക് കട്ട് ചെയ്ത് ഭാര്യ നസ്രിയയ്ക്കു നൽകിയാണ് ഫഹദ് തന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റിയത്. സംവിധായകൻ അൻവർ റഷീദ്, ഗൗതം മേനോൻ, അമൽ നീരദ്, ശ്രീനാഥ് ഭാസി എന്നിവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ട്രാന്‍സ്’ ഡിസംബറില്‍ തീയേറ്ററുകളിൽ എത്തും. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ്. നസ്രിയയാണ് ചിത്രത്തിലെ നായിക.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്റ് പ്രൊഡ്ക്‌ഷനു മുമ്പ് ഒരാഴ്ച്ചത്തെ ചിത്രീകരണം മാത്രമാണ് ഇനി ചിത്രത്തിനുള്ളത്. എറണാകുളം ജില്ലയിലായിരിക്കും അവസാന ഷെഡ്യൂള്‍ നടക്കുക. സിനിമയുടെ ക്ലൈമാക്സ് ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്.

Also Read: ഭർത്താവ് സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ട്ടമല്ല; ‘ബാഹുബലി’ നടന്റെ ഭാര്യ ആത്മഹത്യ ചെയ്‌തു