X

ഗോവിന്ദ് വസന്തയെ വെല്ലുന്ന പ്രകടനവുമായി അച്ഛന്‍; ‘പീതാംബര മേനോന്‍ വേറെ ലെവല്‍’ എന്ന് കാണികൾ (വീഡിയോ)

സൂപ്പര്‍ ഹിറ്റ് ഗാനവുമായി ഗോവിന്ദ് വനിതയുടെ ലച്ചിത്ര പുരസ്കാര സമര്‍പ്പണ വേദി കീഴടക്കിയപ്പോള്‍ പിതാവ് പീതാംബര മേനോനും കര്‍പ്പന്‍ പാട്ടുമായി കാണികളെ കയ്യിലെടുത്തു.
കുറച്ച് കാലം മുൻപ് വരെ മലയാളികളുടെ പ്രിയപ്പെട്ട മ്യൂസിക് ബാൻഡുകളിൽ ഒന്നായിരുന്നു ‘തൈക്കുടം ബ്രിഡ്ജ്. ബാൻഡിനൊപ്പം ബാൻഡിലെ അംഗങ്ങളും  സംഗീത രംഗത്തെ താരങ്ങളായി മാറിയിരുന്നു. സംഗീത സംവിധായകനും ഗായകനും ഗിറ്റാറിസ്റ്റുമായ ഗോവിന്ദ് വസന്തയുടെ കരിയറിലെ വഴിത്തിരിവായിരുന്നു തൈക്കുടം ബ്രിഡ്ജ്. മലയാളത്തില്‍ ഒരുപിടി വ്യത്യസ്ത ഗാനങ്ങള്‍ ഒരുക്കിയ ഗോവിന്ദ് തമിഴിലെ പോയവര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ ’96’ നും സംഗീതം നല്‍കി. എന്നാല്‍ ഗോവിന്ദിന്‍റെ കഴിവുകള്‍ അച്ഛനില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണെന്ന് പറയുകയാണ് സോഷ്യൽ മീഡിയലിൽ ഇപ്പോൾ.
കാതലേ…കാതലേ എന്ന സൂപ്പര്‍ ഹിറ്റ് ഗാനവുമായി ഗോവിന്ദ് വനിതയുടെ ലച്ചിത്ര പുരസ്കാര സമര്‍പ്പണ വേദി കീഴടക്കിയപ്പോള്‍  ‘അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്’ എന്ന ഗാനവുമായി പിതാവ് പീതാംബര മേനോനും കര്‍പ്പന്‍ പാട്ടുമായി കാണികളെ കയ്യിലെടുത്തു.
പാട്ടിനൊപ്പം അദ്ദേഹത്തിന്റെ  നൃത്തം കൂടി ആയതോടെ പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞു, ‘പീതാംബര മേനോന്‍ വേറെ ലെവല്‍’.  സമൂഹമാധ്യമലിൽ ഇപ്പോൾ ഈ അച്ഛൻ മകൻ പാട്ട് വളരെയേറെ വൈറൽ ആയിരിക്കുകയാണ്.