X

ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നിപ കാലവും പ്രളയകാലവും ഓർക്കാൻ പറ്റുമോ?; ആഷിഖിനോട് ഹരീഷ് പേരടി

മഹാരാജാസിലെ എസ്.എഫ്.ഐ ക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക എന്നും ഹരീഷ് പേരടി ചോദിക്കുന്നു.

2018-ല്‍ നിപയെ കേരളം അതിജീവിച്ചതിനെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കിയ വൈറസ് പ്രേക്ഷക ശ്രദ്ധ നേടി പ്രദര്‍ശനം തുടരുകയാണ്. ഒരു വർഷത്തിനിപ്പുറം സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിക്കുകയും അതിനെ നിയന്ത്രണവിധേയമാക്കുകയും ചെയ്ത സമയത്ത് സഹസാഹര്യത്തിലാണ് സിനിമയും പ്രദർശനത്തിനെത്തിയത്.
മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കിയത് ചരിത്ര നിഷേധമാണെന്ന് പറയുകയാണ് നടൻ ഹരീഷ് പേരടി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് വൈറസ് സിനിമയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മഹാരാജാസിലെ എസ്.എഫ്.ഐ ക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക എന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം;

ഏല്ലാ കഥാപാത്രങ്ങളും ഒർജിനലായിട്ടും ശരിക്കും ഒർജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല …. ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്… വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നിൽക്കുന്നതുകൊണ്ടും ….ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നീപ്പകാലവും പ്രളയകാലവും ഓർക്കാനെ പറ്റില്ലാ…മഹാരാജാസിലെ SFIക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ.

READMORE: വിമര്‍ശനങ്ങളോട് ആഷിക് അബു പ്രതികരിക്കുന്നു; ‘വൈറസ് സിനിമയുടെ നെടുംതൂണ്‍ ശൈലജ ടീച്ചറാണ്, പക്ഷേ ആരെയും ഗ്ലോറിഫൈ ചെയ്യുകയായിരുന്നില്ല ഉദ്ദേശം’

This post was last modified on June 13, 2019 1:33 pm