X

‘ആ വിമർശനങ്ങൾ എന്നെയാണോ സിനിമയെയാണോ ഉന്നംവയ്ക്കുന്നതെന്ന് അറിയില്ല’- കാളിദാസ്

തന്റെ പുതിയ ചിത്രമായ അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്ന ചിത്രത്തിന് ലഭിച്ച ആദ്യ പ്രതികരണങ്ങളിൽ അസ്വസ്ഥനായിരുന്നുവെന്ന് പറയുകയാണ് കാളിദാസ് ജയറാം. ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെ പ്രേക്ഷകരുമായി സംസരിച്ച്കൊണ്ടാണ് കാളിദാസ് ഇക്കാര്യം പറയുന്നത്.

സിനിമ റിലീസ് ആയി ആദ്യ രണ്ട് ദിവസങ്ങളിൽ മോശം നിരൂപണങ്ങളാണ് ലഭിച്ചിരുന്നത് എന്നാൽ ഇപ്പോൾ അതൊക്കെ മാറിവരുന്നുവെന്നും കാളിദാസ് പറയുന്നു.

‘ആദ്യത്തെ രണ്ട് മൂന്നുദിവസം നെഗറ്റീവ് റിവ്യൂസ് ഉണ്ടായിരുന്നു. അതുകാരണം ലൈവിൽ വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ലഭിക്കുന്നത് തീർത്തും പോസിറ്റീവ് ആയ പ്രതികരണങ്ങളാണ്. ഈ പ്രതികരണങ്ങൾ എനിക്കൊരുപാട് ആത്മവിശ്വാസവും പ്രചോദനവും തന്നു.’

‘കുടുംബങ്ങൾക്ക് ചിത്രം ഇഷ്ടമാകുന്നുണ്ട്. ആദ്യ ദിവസം ചിത്രത്തിനെതിരെ വന്ന റിവ്യൂസ് എന്നെയാണോ സിനിമയെയാണോ ഉന്നംവയ്ക്കുന്നതെന്ന് അറിയില്ല. സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായത്തിലൂടെ ചിത്രം മുന്നോട്ട് കയറി വരുന്നുണ്ട്. സിനിമ കാണാത്തവർ തീർച്ചയായും ചിത്രം തിയറ്ററിൽ പോയി കണ്ടതിനുശേഷം അഭിപ്രായങ്ങൾ പറയാം.  ആരോഗ്യപരമായ വിമർശനങ്ങൾ നല്ലതാണ്. മെച്ചപ്പെടേണ്ട കാര്യങ്ങളുണ്ടെങ്കിൽ എന്നെ അറിയിക്കണം.’–കാളിദാസ് പറഞ്ഞു.

Related Post
Leave a Comment