X

ടിക്ക് ടോക്കില്‍ തിളങ്ങാന്‍ കടലുണ്ടി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചത്

വിദ്യാര്‍ഥികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട പാലത്തിന് മുകളിലുള്ളവര്‍ ബഹളം വെച്ചതോടെ സ്ഥലത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷയ്‌ക്കെത്തുകയായിരുന്നു.

ടിക് ടോകില്‍ ലൈക്കും ഷെയറും ലഭിക്കാന്‍ എന്തിനും തയാറാകുന്നവരാണ് പലരും. അപകടങ്ങള്‍ മുന്നില്‍ കാണാതെ വ്യത്യസ്തങ്ങളായ സാഹസങ്ങള്‍ ചെയ്യുമ്പോള്‍ അത് എത്രത്തോളം അപകടകരമാണെന്ന് ചിന്തിക്കാറില്ല. ഇതിനിടയിലാണ് കോഴിക്കോട് നിന്നും ഞെട്ടിപ്പിക്കുന്ന ഒരു ടിക് ടോക്ക് വീഡിയോ അപകടം പുറത്ത് വന്നിരിക്കുന്നത്.

ടിക് ടോകിന് വേണ്ടി കോഴിക്കോട് കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും പത്ത് വിദ്യാര്‍ത്ഥികള്‍ എടുത്തുചാടുകയായിരുന്നു. ഇവരെ പിന്നീട് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. തിങ്കളാഴ്ചയാണ് സംഭവം. പാലത്തിന്റെ കൈവരികളില്‍ കയറി നിന്നാണ് വിദ്യാര്‍ത്ഥികള്‍ താഴേക്ക് ചാടിയത്.വിദ്യാര്‍ഥികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് പാലത്തിന് മുകളിലുള്ളവര്‍ ബഹളം വെച്ചതോടെ സ്ഥലത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷയ്‌ക്കെത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തന ദൃശ്യം ഉള്‍പ്പെടുന്ന വീഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിനു മുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ചാടിയത്. പരപ്പനങ്ങാടി ചാലിയം തീരദേശ പാതയിലാണ് പാലം സ്ഥിതിചെയ്യുന്നത്.

വിവരം പങ്കുവെച്ച് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയും കുറിപ്പും

അതിര് കടന്ന സാഹസികതയുമായ്ഇനി കടലുണ്ടിക്കടവ് പാലത്തിലേയ്ക്ക് വരുന്നവര്‍ക്ക് ഇത് ഒരു താക്കീതാണ്..!കടലുണ്ടിക്കാരുടെ താക്കീത്..!*അതിര് കടക്കുന്ന ടിക് ടോക് എന്ന മഹാവിപത്തില്‍ പെട്ട് വിദ്യാര്‍ത്ഥികള്‍ കടലുണ്ടി പുഴയില്‍ ചാടി..സമൂഹത്തില്‍ ശ്രദ്ധേയരാവാന്‍ കുറുക്കു വഴികള്‍ കണ്ടെത്താന്‍ ഏറ്റവും നല്ല മാര്‍ഗം എന്ന ചിന്തയാണ് ടിക് ടോകിലൂടെ അഭ്യാസങ്ങള്‍ കാണിക്കുന്നതിന് യുവ സമൂഹത്തെ പ്രേരിപ്പിക്കുന്നത്. നന്മ നിറഞ്ഞ കാര്യങ്ങള്‍ ചെയ്ത് പ്രശസ്തരാവുന്നതിന് പകരം എന്ത് കോലവും കെട്ടാന്‍ തയ്യാറാവുന്ന ഇത്തരക്കാര്‍ ചെന്ന് ചാടുന്ന അബദ്ധങ്ങള്‍ക്കും അപകടങ്ങള്‍ക്കും കയ്യും കണക്കുമില്ല. ഇത്തരം വലിയ ഒരു അപകടത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങിയ കടലുണ്ടിപുഴയില്‍ നിന്നു കുറെ ജീവനുകള്‍ വാരി കരക്കെത്തിച്ചത് മത്സ്യ തൊഴിലാളികളാണ്. ടിക് ടോകില്‍ അഭിനയിക്കാന്‍ വേണ്ടി കടലുണ്ടി പുഴയില്‍ ചാടിയ 10 അംഗ വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ മുങ്ങി താഴവേ പാലത്തിന് മുകളില്‍ ഉണ്ടായിരുന്നവരുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ മല്‍സ്യത്തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടില്‍ പത്ത് പേരെയും രക്ഷപെടുത്തി.!എന്നും എല്ലാവരെയും രക്ഷിച്ച ചരിത്രമേ ഉള്ളൂ കടലുണ്ടി യ്ക്കാര്‍ക്ക് ഉള്ളൂ! (കടപ്പാട് വീഡീയോ ഷെയര്‍ചെയ്തത് ജമാല്‍ക്കാ) രതീഷ് പിലാക്കാട്ട്

This post was last modified on February 21, 2019 12:45 pm