X

തൃശ്ശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ, നടു ഉളുക്കിയെന്നാണ് നാട്ടുവർത്തമാനം; സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ച് എം.എ നിഷാദ്

തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ പ്രശംസിച്ചു കൊണ്ട് നിഷാദ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്

നടനും എം.പിയുമായ സുരേഷ് ഗോപിയെ ശക്തമായി വിമര്‍ശിച്ച് സംവിധായകന്‍ എം.എ നിഷാദ്. പ്രളയബാധിതരെ സഹായിക്കാന്‍ സുരേഷ് ഗോപി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവുമായാണ് സംവിധായകൻ രംഗത്തെത്തിയത്. തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ പ്രശംസിച്ചു കൊണ്ട് നിഷാദ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

എം.എ നിഷാ ദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

Just Remember That —

പഴയ ഹിറ്റായ ഒരു സിനിമാ ഡൈലോഗാണ്…

ഇതിവിടെ പറയാന്‍ കാരണമെന്താണെന്ന് ചോദിച്ചാല്‍, ഈ ചിത്രം തന്നെ ഉത്തരം നല്‍കും.. കംപാരിസണ്‍ അല്ല കേട്ടോ..
ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്, ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്… വാക്കിലല്ല, പ്രവര്‍ത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയര്‍.. ഇപ്പോള്‍ ഇതെഴുതുമ്പോള്‍, അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കായി നാല്‍പ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു… അടുത്ത ലോഡിനായി നമ്മടെ പൈലുകള്‍ റെഡിയാണണ്ണാ… ചിലരുടെ ഭാഷയില്‍ ദേ പോയീ..ദാ വന്നൂ…
അനന്തപദ്മനാഭന്റ്‌റെ മണ്ണങ്ങനെയാ.. ആരെയും ചതിക്കില്ല.. കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ്.. അതാണ് ശീലം… എത്ര വലിയ പുലിയാണെങ്കിലും ഇവിടെ ഈ അനന്തപുരിയില്‍ വരണം… ഒന്നു നിവര്‍ന്ന് നില്‍ക്കണമെങ്കില്‍…അത് ചരിത്രം… തെക്കന്‍ മാസ്സാണ്… മരണ മാസ്സ്…

ഗോപിയണ്ണനെ പറ്റി മനപ്പൂര്‍വ്വം പറയാത്തതാണ്… തൃശ്ശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ടുവർത്തമാനം .. ക്ഷീണം കാണും..അതാ… രക്ഷാ പ്രവര്‍ത്തനത്തിനിടക്ക് ജീവന്‍ ഹോമിച്ച ലിനുവിന്റ്‌റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു… മോഹന്‍ലാലും, മമ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു..സഹായവും വാഗ്ദാനം ചെയ്തു… എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം… ചുമ്മാ പറഞ്ഞന്നേയുളളൂ…

Just Remember That

ALSO READ: സ്വാതന്ത്ര്യദിനത്തില്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേർന്ന് ഇഷാ ഗുപ്ത; ട്വിറ്ററിൽ ട്രോൾ മഴ

This post was last modified on August 16, 2019 3:44 pm