X

‘ലാലേട്ടന്‍ ഫാന്‍ ആയ ഞാന്‍ വിളിക്കാത്ത സദ്യ കഴിച്ച കല്യാണത്തിന് 31 വര്‍ഷങ്ങള്‍’; ബോബന്‍ സാമുവല്‍ പറയുന്നു

മോഹൻലാലിന്റെ കല്യാണത്തിന് വിളിക്കാതെ പോയി സദ്യ ഉണ്ട് അനുഭവം പങ്കുവെക്കുകയാണ് ബോബന്‍ സാമുവല്‍

മോഹന്‍ലാലിന്റെ മുപ്പത്തിയൊന്നാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ ഏപ്രില്‍ 28ന്. ആരാധകരുടെയും സഹപ്രവർത്തകരുടെയും ആശംസാപ്രവാഹങ്ങൾ ആണ് മലയാളത്തിന്റെ സ്വന്തം മഹാനടന്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് രസകരമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ബോബൻ സാമുവൽ.

മോഹൻലാലിന്റെ കല്യാണത്തിന് വിളിക്കാതെ പോയി സദ്യ ഉണ്ട് അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.
“മോഹന്‍ലാലിന്റെ കല്യാണം ..ഒന്നും നോക്കിയില്ല സൈക്കിള്‍ എടുത്ത് നേരെ വിട്ടു സുബ്രമണ്യം ഹാളിലേക്ക്..ലാലേട്ടന്‍ ഫാന്‍ ആയ ഞാന്‍ വിളിക്കാത്ത സദ്യ കഴിച്ച കല്യാണത്തിന് 31 വര്‍ഷങ്ങള്‍.” മോഹൻലാലിന്റെ വിവാഹ ചിത്രത്തോടൊപ്പം ബോബന്‍ സാമുവല്‍ ഫേസ്ബുക്കിൽ കുറിച്ചു.

സുചിത്രയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് മോഹൻലാലും ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. പ്രശസ്ത തമിഴ് നടനും നിര്‍മാതാവായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകപൊരുത്തമില്ലെന്ന കാരണത്താൽ ഒഴിവാക്കിയ വിവാഹം പിന്നീട് നടക്കുകയായിരുന്നു.സുചിത്രയ്ക്ക് അന്ന് മോഹൻലാലിനോട് പ്രണയം തോന്നിയിരുന്നതായി പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈയില്‍ ഒരു വിവാഹ വേളയിൽ വച്ചാണ് ലാലിനെ സുചിത്ര ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിലെ പ്രണയം പിന്നീട് വിവാഹത്തിന് വഴിമാറി. ഇരുവരും പരസ്പരം വിവാഹത്തിന് മുൻപ് കത്തുകളെഴുതിയിരുന്നതായി സുരേഷ് ബാലാജി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

This post was last modified on April 29, 2019 5:41 pm

Related Post
Leave a Comment