X

ഇതാണ് ‘അന്തസ്സുള്ള ശക്തിമാൻ’; മുകേഷിന്റെ പുത്തൻ ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ (വീഡിയോ)

തൊണ്ണൂറുകളുടെ അവസാനത്തിൽ കുട്ടികളുടെ ഹരമായിരുന്നു ശക്തിമാൻ എന്ന സൂപ്പർഹീറോ

മലയാളികളുടെ ആദ്യ സൂപ്പർ ഹീറോ ശക്തിമാൻ ആണ്. തൊണ്ണൂറുകളുടെ അവസാനത്തിൽ കുട്ടികളുടെ ഹരമായിരുന്നു ശക്തിമാൻ എന്ന സൂപ്പർഹീറോ. ബോളിവുഡ് താരം മുകേഷ് ഖന്നയായിരുന്നു ശക്തിമാനായി വേഷമിട്ടത്. ഇപ്പോഴിതാ മലയാളി താരം മുകേഷ് ശക്തിമാനായി വേഷമിടുന്നത്.

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമർലുലു ഒരുക്കുന്ന ചിത്രം ‘ധമാക്ക’യ്ക്കുവേണ്ടിയാണ് മുകേഷിന്‍റെ ഈ ‘ശക്തിമാൻ’ മേക്കോവർ. അന്തസ്സുള്ള ശക്തിമാന്‍ എന്ന കാപ്ഷനോടെയാണ് ഒമര്‍ ലുലു മുകേഷിന്‍റെ ചിത്രം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്ന അരുണ്‍ ആണ് ധമാക്കയില്‍ നായകനാകുന്നത്. തമിഴ്, തെലുങ്ക് താരം നിക്കി ഗൽറാണിയാണ് നായകൻ. കഴിഞ്ഞദിവസം ധമാക്കയിൽ ഫ്രീക്ക് ലുക്കിൽ എത്തുന്ന ധര്‍മ്മജന്‍റെ ലുക്ക് ഒമർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

This post was last modified on August 27, 2019 11:38 am