X

‘ഫലം കഴിക്കും മുൻപ് വിത്തിനെ കുറ്റപ്പെടുത്തരുത്’; വിമർശകർക്ക് മറുപടിയുമായി ഓവിയ

ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ വിലയിരുത്തുന്നു. ഓവിയ അടക്കം അഞ്ച് പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഗ്ലാമര്‍ രംഗങ്ങള്‍ ഏറെയാണ്

ബിഗ് ബോസ്സ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത ഓവിയ നായികയാകുന്ന പുതിയ ചിത്രമാണ് 90 എംഎൽ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ വലിയ വിമർശനം നേരിട്ടിരുന്നു.

അമിതമായ അശ്ലീലപദപ്രയോഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉൾപ്പെട്ട ട്രെയിലറിന്  എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ വിമർശനങ്ങൾക്കു മറുപടിയുമായി ഓവിയ രംഗത്തെത്തിയിരിക്കുകയാണ്. ഫലം കഴിക്കുംമുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുതെന്നാണ് ഓവിയ പറയുന്നത്.

”ഫലം കഴിക്കുംമുൻപ് വിത്തിനെ കുറ്റപ്പെടുത്തരുത്. സെൻസർ ചെയ്ത് പുറത്തിറക്കുന്ന 90 എംഎലിനായി കാത്തിരിക്കൂ. ഇപ്പോൾ ഇത് ആസ്വദിക്കൂ”-ട്രെയിലർ പങ്കുവെച്ചുകൊണ്ട് ഓവിയ കുറിച്ചു.

അഡള്‍റ്റ് ഓണ്‍ലി ആണെന്നും ഹെഡ് ഫോണ്‍ ഉപയോഗിക്കണമെന്നുമുള്ള മുന്നറിയിപ്പോടെ തന്നെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ട്രെയിലറിന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ വിലയിരുത്തുന്നു. ഓവിയ അടക്കം അഞ്ച് പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഗ്ലാമര്‍ രംഗങ്ങള്‍ ഏറെയാണ്. സിനിമയുടേതായ ട്രെയിലറിൽ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് മലയാളിതാരം ആൻസൻ പോൾ ഒരു പ്രധാനവേഷത്തിൽ എത്തുന്നു

This post was last modified on February 14, 2019 6:52 am