X

ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ച് നവദമ്പതികൾ; പൂജ ബത്രയുടെയും നവാബ് ഷായുടെയും ഫോട്ടോകൾ വൈറൽ

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ലളിതമായി തന്നെ താരവിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്

വെള്ളിത്തിരയിൽ  നായികയായി തിളങ്ങിയ പൂജയും വില്ലന്‍ വേഷത്തില്‍ ത്രസിപ്പിച്ച ബോളിവുഡ് താരം നവാബ് ഷായും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്നും താരജോഡികള്‍ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ലളിതമായി തന്നെ താരവിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

അടുത്തിടെ ബോളിവുഡിലെ ഗോസിപ്പ് ചര്‍ച്ചകളില്‍ നിറഞ്ഞ് നിന്നത് നടി പൂജ ബത്രയും നവാബ് ഷാ യും തമ്മിലുള്ള പ്രണയമായിരുന്നു. ഇരുവരും തമ്മില്‍ ഡേറ്റിംഗില്‍ ആണെന്ന് നേരത്തെ പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. പിന്നാലെ പൂജ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രത്തില്‍ നവാബിനെ കണ്ടതോടെ സംശയം മാറി. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹത്തിന് ഒരുങ്ങുകയാണെന്നും സൂചന കിട്ടി. പിന്നാലെ മാധ്യമങ്ങളെല്ലാം താരവിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ചു. പ്രണയ സാഫല്യത്തിനൊടുവില്‍ വിവാഹത്തിലൂടെ പൂജയും നവാബും ഒന്നിച്ചിരിക്കുകയാണ്.

വിവാഹശേഷം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് പൂജ.

ബോളിവുഡിൽ തിളങ്ങിയ താരം മലയാളത്തിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.കേരളത്തില്‍ വന്ന് കേവലം മൂന്ന് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മൂന്നും ഹിറ്റായ ചിത്രങ്ങളായിരുന്നു. ചന്ദ്രലേഖലയിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മോഹന്‍ലാലിന്റെ നായികയായി എത്തിയ പൂജ പിന്നീട് മമ്മൂട്ടിയ്‌ക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലും നായികയായിട്ടെത്തി. ഇതോടെ കേരളത്തിലും പൂജ ബത്ര പ്രിയപെട്ട നായികയാവുകയായിരുന്നു