പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ലൂസിഫർ മികച്ച ബോക്സ് ഓഫീസ് വിജയം നേടി മുന്നേറുകയാണ്. ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടിയതായും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആരാധകര്‍ ഒരുക്കിയ ഒരു ടിക്ക് ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. സംവിധാനത്തിനൊപ്പം ഒരു ശ്രദ്ധേയമായ കഥാപാത്രത്തെയും അവതരിപ്പിച്ച പൃഥ്വി ലൂസിഫറിന്റെ സെറ്റില്‍ എങ്ങനെ ആയിരുന്നിരിക്കാം എന്നതിന്റെ ഒരു രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതേ തുടർന്ന് പൃഥ്വിയും വീഡിയോ പങ്കുവെക്കുകയായിരുന്നു.
ക്യാമറാമാന് വേഗത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന പൃഥ്വി തന്റെ ഷോട്ട് ആവുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എടുത്തുചാടുന്നതും വിഡിയോയിൽ കാണാം ‘ഇത്രയും എളുപ്പമായിരുന്നോ ലൂസിഫറിന്റെ ചിത്രീകരണം?’ എന്ന ചോദ്യവുമായാണ് ആരാധകര്‍ ഈ വീഡിയോ ട്വിറ്ററില്‍ പൃഥ്വിയെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെയ്ച്ചത് . അതിന് മറുപടി നല്‍കിക്കൊണ്ടാണ് വീഡിയോ പൃഥ്വി തന്റെ ട്വിറ്ററിൽ പങ്കുവെച്ചത്. ‘ഇത്രയും എളുപ്പമായിരുന്നില്ല. പക്ഷേ ഇത്രത്തോളം രസമുള്ളതായിരുന്നു’ എന്നാണ് പൃഥ്വിയുടെ മറുപടി.
This post was last modified on May 27, 2019 1:55 pm
Leave a Comment