സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരേ ഉയര്‍ന്നുവന്ന ആരോപണത്തിന് മറുപടി നല്കി കൊണ്ട് ശ്രദ്ധേയയാവുകയാണ് നടി പ്രിയ ആനന്ദ്.
പ്രിയ തന്റെ കൂടെ അഭിനയിക്കുന്ന സഹതാരങ്ങള്‍ക്ക് ലക്ഷണക്കേടാണെന്നാണ് വിമർശകന്റെ കണ്ടെത്തല്‍. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് നടി ശ്രീദേവിയും ജെ.കെ റിതീഷുമാണ്. ഈ രണ്ടു താരങ്ങളും പ്രിയയ്ക്കൊപ്പം രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലിഷിലും റിതിഷ് എല്‍.കെ.ജിയിലും വേഷമിട്ടിരുന്നു. അവരാരും തന്നെ ഇന്ന് ജീവനോടെയില്ല. പ്രിയയുടെ കൂടെ ആരെല്ലാം അഭിനയിക്കുന്നോ അവരെല്ലാം മരിച്ചു പോകുന്നു.. പ്രിയ തന്റെ സഹതാരങ്ങള്‍ക്ക് ലക്ഷണക്കേടാണോ എന്നായിരുന്നു ട്വീറ്റ്.
എന്നാല്‍ താരം ഇതിന് മറുപടിയുമായി രംഗത്തെത്തി. സാധാരണ ഇത്തരം ആള്‍ക്കാര്‍ക്ക് താന്‍ മറുപടി നല്‍കാറില്ലെന്നും പക്ഷെ ഇത് തീര്‍ത്തും മോശമായിപ്പോയെന്നും പ്രിയ വ്യക്തമാക്കി. തുടര്‍ന്ന് വിമര്ശകന് ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു.
ദേവി ചിത്രമായ ഇംഗ്ലീഷ് വിഗ്ലീഷും ജെകെ റിതേഷ് ചിത്രമായ എല്‍കെജിയും കണ്ടതിന് പിന്നാലെയായാണ് തനിക്ക് ഇത്തരമൊരു സംശയം തോന്നിയതെന്നും ഈ രണ്ട് സിനിമകളിലും പ്രിയ ആനന്ദ് അഭിനയിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഇത്തരമൊരു ട്വീറ്റ് ചെയ്തതെന്നും പ്രിയ അത് വായിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പിന്നീട് ക്ഷമ ചോദിച്ച് കൊണ്ട് ഇയാള്‍ ട്വീറ്റ് ചെയ്തു.
ക്ഷമ പറഞ്ഞതിന് പിന്നാലെയായി വീണ്ടും മറുപടിയുമായും പ്രിയ എത്തിയിരുന്നു. ക്ഷമ പറഞ്ഞതിന് നന്ദി, താങ്കളെ വേദനിപ്പിക്കണമെന്ന് കരുതിയിരുന്നില്ലെന്നും ക്ഷമ പറഞ്ഞതില്‍ സന്തോഷമെന്നും താരം പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാതിരുന്നതാണ് നിങ്ങള്‍ക്ക് പറ്റിയ തെറ്റെന്നും താരം വ്യക്തമാക്കി. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.
This post was last modified on April 23, 2019 7:23 am
Leave a Comment