X

നാടകം കളിച്ചു നടന്നതിന് പകരം ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കിൽ ഹോളിവുഡിൽ പോയി രക്ഷപ്പെടാമായിരുന്നു; നെപ്പോളിയന് ആശംസകൾ നേർന്ന് ഷമ്മി തിലകൻ

നെപ്പോളിയന്‍ ഹോളിവുഡില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഈയിടെയാണ് പുറത്തുവന്നത്.

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നെപ്പോളിയന്‍. നെപ്പോളിയൻ എന്ന പേരിനേക്കാൾ മലയാളികൾ എന്നും ഈ നടനെ ഓർക്കുന്നത് മുണ്ടക്കൽ ശേഖരൻ എന്ന പേരിലാണ്. നെപ്പോളിയന്‍ ഹോളിവുഡില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഈയിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ താരത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് ഷമ്മി തിലകൻ.

പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേൽ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു എന്നും നെപ്പോളിയന്‍. സർ ന് ആശംസകൾ നേരുന്നതായും ഷമ്മി തിലകൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേൽ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..!
#അച്ഛൻ_ചെയ്ത_ദ്രോഹമേ..!
ഇനി പറഞ്ഞിട്ടെന്താ കാര്യം..?!
Nepolean sir all the best..!

ഡാനിയേല്‍ ന്യൂഡ്സെന്‍ സംവിധാനം ചെയ്യുന്ന ‘ക്രിസ്മസ് കൂപ്പണി’ല്‍ ഹോക്കി പ്ലയറുടെ മാനേജരുടെ വേഷത്തിലാണ് നെപ്പോളിയനെത്തുന്നത്. കോര്‍ട്ട്നി മാത്യൂസ്, ആരോണ്‍ നോബിള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാത്യൂസ് സ്കേറ്റിംഗ് ചാമ്പ്യനായും ആരോണ്‍ ഹോക്കിതാരമായും എത്തുന്നു. ‘ഡെവിൾസ് നൈറ്റ്’ എന്ന മറ്റൊരു അമേരിക്കൻ ചിത്രത്തിലും അദ്ദേഹം വേഷമിടുന്നുണ്ട്.