X

ധോണി ചൂടന്‍ സ്വഭാവക്കാരനോ? പിച്ചിലൂടെ നടന്ന താരത്തോട് തട്ടികയറി ധോണി; വീഡിയോ വൈറല്‍

പിച്ചിന് പുറത്തുകൂടിയല്ലേ വരേണ്ടത് എന്ന് പറഞ്ഞാണ് അഹ്മദിനോട് ധോണി ചൂടാവുന്നത്.

ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തില്‍ കോഹ്്‌ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചതെന്ന് പറയുമ്പോഴും ഇന്ത്യയുടെ ബിഗ് ഫിനീഷര്‍ മഹേന്ദ്രസിംഗ് ധോണി ചെറുത്തു നില്‍പ് നടത്തി നേടിയ അര്‍ധശതകം വിസ്മരിക്കാനാകില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ മത്സരത്തോടെ വിമര്‍ശകരുടെ നാവടിപ്പിച്ചു താരം. താരത്തിന് ആശംസകളുമായി നിരവധി പേര്‍ രംഗത്തു വരുകയും ചെയ്തു.

എന്നാല്‍ സഹതാരത്തോട് തട്ടികയറുന്ന ധോണിയുടെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ക്രീസിലേക്ക് വെള്ളവുമായി ഖലീല്‍ അഹ്മദ് എത്തിയപ്പോഴായിരുന്നു സംഭവം. പിച്ചിനുള്ളിലൂടെ നടന്നായിരുന്നു ബാറ്റ്സമാന്‍മാര്‍ക്ക് ഡ്രിങ്ക്സുമായി ഖലീല്‍ എത്തിയത്. ഇതാണ് ധോണിയെ പ്രകോപിപ്പിച്ചത്. പിച്ചിലൂടെ നടന്ന് വരുന്നത് പിച്ചിന് കേടുപാട് തീര്‍ത്തേക്കാം. പിച്ചിന് പുറത്തുകൂടിയല്ലേ വരേണ്ടത് എന്ന് പറഞ്ഞാണ് അഹ്മദിനോട് ധോണി ചൂടാവുന്നത്. പിച്ചില്‍ ചവിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അമ്പയര്‍മാരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകും. പിച്ചില്‍ ചവിട്ടാതെ ഫീല്‍ഡര്‍മാരുള്‍പ്പെടെ ചാടിക്കടന്ന് പോകുന്നതാണ് ഗ്രൗണ്ടില്‍ താരങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഖലീല്‍ ഇത് ശ്രദ്ധിക്കാതെ, പിച്ചിന് നടുവിലൂടെ നടന്ന് വന്നു. എന്നാല്‍ ധോണി ഖലീലിനോട് ചൂടായതിന് ശേഷം, ചഹല്‍ ധോണിക്ക് ഹെല്‍മറ്റുമായി വന്നപ്പോള്‍, പിച്ചിന് മറുവശത്ത് നിന്നും ഹെല്‍മറ്റ് ധോനിക്ക് എറിഞ്ഞു നല്‍കുകയാണ് ചെയ്തത്.

This post was last modified on January 16, 2019 12:24 pm