ഓസ്ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ ചരിത്ര വിജയം ആഘോഷിക്കുകയാണ് കോഹ്‌ലിയും കൂട്ടരും. ടെസ്റ്റ് പരമ്പരയില്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയ ടീം ഇന്ത്യയുടെ ആഹ്ലാദപ്രകടനങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. താമസിക്കുന്ന ഹോട്ടലിലെ താരങ്ങളുടെ വിജയാഘോഷങ്ങളാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തു വന്നത്. പാട്ടിനൊപ്പം നൃത്തം വെയ്ക്കുന്ന താരങ്ങളുടെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഇന്ത്യയുടെ ആരാധക സംഘമായ ഭാരത് ആര്‍മിക്കൊപ്പമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം. ഹോട്ടലിലേക്ക് കയറുന്നതിന് മുന്‍പാണ് ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങള്‍ ആടി തിമിര്‍ത്തത്. വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, ഇശാന്ത് ശര്‍മ തുടങ്ങിയവരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു.
വീഡിയോ കാണാം….
Leave a Comment