പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ആശംസയുമായി പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോസ്പര്‍. ടോട്ടനത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. ടോട്ടനത്തിന്റെ ക്യാപ്റ്റനും, ഗോള്‍ കീപ്പറുമായ ഫ്രഞ്ച് സൂപ്പര്‍ താരം ഹ്യുഗോ ലോറിസാണ് ആശംസ നേര്‍ന്നെത്തിയത്.
കളി കണ്ടിരുന്ന് പഠിപ്പില്‍ ഉഴപ്പുന്ന വിരുതന്മാര്‍ തങ്ങളുടെ പ്രിയ ടീമിന്റേയും താരത്തിന്റേയും വാക്കുകള്‍ ഉള്‍ക്കൊണ്ട് പഠന വഴിയില്‍ എത്തുമോയെന്നാണ് അറിയേണ്ടത്. ടോട്ടനത്തിന്റെ അപ്രതീക്ഷിത ആശംസ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യയിലെ ആരാധകര്‍ ഇപ്പോള്‍. കമന്റുകളിലൂടെ അവര്‍ നന്ദിയും സന്തോഷവും അറിയിക്കുന്നു. ഇന്ത്യന്‍ ആരാധകരെ കൈയിലെടുക്കാനുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ ശ്രമത്തിന്റെ ഭാഗമായാണ് ലോറിസിന്റെ ആശംസയെന്നായിരുന്നു ചിലരുടെ കമന്റ്. മലയാളികളും ടോട്ടനത്തിന്റെ ആശംസ വീഡിയോയ്ക്ക് അടിയില്‍ കമന്റുമായി എത്തുന്നുണ്ട്.
This post was last modified on February 21, 2019 11:36 am
Leave a Comment