നേസാമണിക്ക് വേണ്ടിയുള്ള കൂട്ട പ്രാർത്ഥനയാണ് ട്വിറ്ററിൽ ഇപ്പോൾ. നേസാമണിയെ അറിയാത്തവർക്കായി, ഫ്രണ്ട്സ് എന്ന തമിഴ് ചിത്രത്തിൽ വടിവേലു അവതരിപ്പിച്ച കഥാപാത്രമാണ് നേസാമണി. മലയാളത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ലാസർ എളേപ്പൻ എന്ന കഥാപാത്രമാണ് തമിഴിൽ നേസാമണിയായത് .
ഇയാള്‍ ഗുരുതരാവസ്ഥയിലാണെന്നും നേസാമണിയുടെ അവസ്ഥക്കു കാരണം പാകിസ്താൻകാരാണെന്നുമാണ് ട്വിറ്റർ ലോകത്ത് പ്രചരിക്കുന്നത്. പാകിസ്താനിലെ ഒരു ട്രോൾ പേജിലൂടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. ട്വിറ്റർ പേജിൽ ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഈ വസ്തുവിന് നിങ്ങളുടെ നാട്ടിൽ എന്തു പേരു പറയും എന്നായിരുന്നു ചോദ്യം.തമിഴ് നാട് സ്വദേശിയാണ് രസകരമായ മറുപടിയുമായെത്തിയത്.
”ഈ ഉപകരണം തലയിൽ വീണാണ് ഞങ്ങളുടെ പ്രിയപ്പെട്ട കോൺട്രാക്ടർ നേസാമണി ചിറ്റപ്പൻ ഗുരുതരാവസ്ഥയിലായത്. അയാളുടെ സഹായിയുടെ കയ്യിൽ നിന്ന് ചുറ്റിക തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു”
‘ഇപ്പോൾ അയാൾക്ക് എങ്ങനെയുണ്ട്?’ എന്നായിരുന്നു സിനിമയിലെ രംഗമാണെന്ന് അറിയാതെ പാകിസ്താൻകാരുടെ ചോദ്യം. ഇതിന് പിന്നാലെ പ്രേ ഫോർ നേസാമണി ടാഗുകൾ ട്വിറ്ററിൽ തരംഗമായി മാറി.
This post was last modified on May 30, 2019 5:17 pm
Leave a Comment