X

ഗോള്‍ഫ് സ്റ്റിക്ക് മുഖത്തടിച്ചാല്‍ എങ്ങനെ ഇരിക്കും? വൈറലായി വീഡിയോ

ബാര്‍സ്റ്റൂള്‍ സ്‌പോര്‍ട്‌സ് ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ  ശ്രദ്ധ നേടിയത്.

ലോകത്ത് പല ഇടങ്ങളിലായി നടക്കുന്ന സംഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയും പിന്നീട് അത് വൈറലാകുകയും ചെയ്യാറുണ്ട്. ചിലപ്പോള്‍ എന്തെങ്കിലും വിഷയത്തെ കുറിച്ചുള്ള അറിവുകളോ അല്ലെങ്കില്‍ ചിരി പടര്‍ത്തുന്ന ദൃശ്യങ്ങളോ ആകാം അത്. എന്നാല്‍ ഇവിടെ ഒരു ഗോള്‍ഫ് ക്ലബില്‍ നടന്ന സംഭവമാണ് ശ്രദ്ധ നേടുന്നത്.

ഒരു ഗോള്‍ഫ് ക്ലബില്‍ റെക്കോര്‍ഡുചെയ്ത ഫൂട്ടേജില്‍ ഒരു സ്ത്രീ ഗോള്‍ഫ് കളിക്കുന്നതിനിടെ നടക്കുന്നതും മറ്റൊരു വ്യക്തി ഗോള്‍ഫ് സ്റ്റിക്ക് കൊണ്ട് പന്ത് തട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്ത്രീയുടെ മുഖത്ത് സ്റ്റിക്ക് കൊള്ളുകയും വേദനകൊണ്ട് നിലത്ത് വീഴുന്നതുമാണ് ദൃശ്യം.

ബാര്‍സ്റ്റൂള്‍ സ്‌പോര്‍ട്‌സ് ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ  ശ്രദ്ധ നേടിയത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയും യുവതിയുടെ വേദന മനസിലാക്കി സഹതപിക്കുന്നുണ്ട്. ഗോള്‍ഫ് കോഴ്സിന്റെ നിയമം അവള്‍ അറിഞ്ഞിരിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് നിങ്ങള്‍ അകന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ചിലര്‍ സ്ത്രീയോട് സഹതപിക്കുമ്പോള്‍, മറ്റുള്ളവര്‍ ഇത്തരം അവസരങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പറയുന്നു.

This post was last modified on September 4, 2019 4:16 pm