X

ഈ ചിത്രത്തിനൊരു കുഴപ്പമുണ്ട്; ചിലര്‍ പറയുന്നു അതു കണ്ടെത്താന്‍ ഒരു ജന്മം വേണമെന്ന്, നിങ്ങള്‍ക്കോ?

ഒറ്റദിവസം കൊണ്ട് ഈ ചിത്രം കണ്ടത് 4.7 ലക്ഷം പേര്‍

കഴിഞ്ഞ ദിവസം മുതല്‍ ഇന്റര്‍നെറ്റില്‍ തരംഗമാണ് നാല് കൂട്ടുകാരികള്‍ ചേര്‍ന്ന് നിന്ന് എടുത്തിരിക്കുന്ന ഈ ചിത്രം. കാരണമെന്താണെന്നോ? ഇതില്‍ വളരെ ഗുരുതരമായ ഒരു തെറ്റുണ്ട്, എന്നാല്‍ അത് കണ്ടെത്തുക അത്ര എളുപ്പമല്ല. നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ.

സമൂഹമാധ്യമമായ ഇംജുറില്‍ what047 എന്ന പ്രൊഫൈലില്‍ നിന്നാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്യപ്പെട്ടത്. ‘ഇതിലെ തെറ്റ് കണ്ടെത്താന്‍ എനിക്ക് ജീവിതകാലം മുഴുവന്‍ വേണം’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഈ തലക്കെട്ട് കാണുന്നതോടെ നിങ്ങളും ഇതിലെ തെറ്റ് കണ്ടെത്താനായി ശ്രമം തുടങ്ങുകയായി. നിങ്ങള്‍ക്ക് പറയാമോ ഇതിലെ തെറ്റെന്താണെന്ന്?

 

It took me forever to find what was wrong here…

ഇന്നലെ ഈ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടതിന് ശേഷം ഇതുവരെ 4.7 ലക്ഷത്തിലേറെ പേരാണ് ഇത് കണ്ടിരിക്കുന്നത്. 799 പേര്‍ കമന്റ് ചെയ്ത ചിത്രത്തിന് 9,800 പോയിന്റും ലഭിച്ചു. പലരും ഇതിലെ കുഴപ്പം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് കണ്ടെത്തിയത്.

‘ഇതല്ലായിരുന്നു തലക്കെട്ടെങ്കില്‍ ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പോലും തനിക്ക് തോന്നില്ലായിരുന്നുവെന്ന്’ ഒരു ഇംജുര്‍ ഉപയോക്താവ് പറയുന്നു. ഈ ചിത്രത്തില്‍ യാതൊരു തെറ്റുമില്ലെന്ന് എല്ലാവരും നിസാരമായി തന്നെ പറയുകയും ചെയ്തു.

ഇനിയും അത് കണ്ടെത്താന്‍ നിങ്ങള്‍ക്കും സാധിച്ചിട്ടില്ലെങ്കില്‍ ചിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള മനുഷ്യരിലേക്ക് സൂക്ഷിച്ചു നോക്കൂ.

അവര്‍ക്കെല്ലാം ഒരേ മുഖമാണ്.