X

ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

അഴിമുഖം പ്രതിനിധി

ബഹിരാകാശ യാത്ര നിരവധി പേരെ സംബന്ധിച്ച് വലിയ സ്വപ്‌നമായിരിക്കും. ഏത് വലിയ സ്വപ്‌നങ്ങള്‍ക്കും വലിയ വില കൊടുക്കേണ്ടി വരും. മനുഷ്യന്‌റെ ബഹിരാകാശ യാത്രയ്ക്ക് 55 വര്‍ഷത്തെ ചരിത്രമുണ്ട്. ബഹിരാകാശ യാത്രികര്‍ അനുഭവിക്കുന്ന ശാരീരിക പ്രശ്‌നങ്ങളെ കുറിച്ച് നേരത്തെയും ധാരാളം വിവരങ്ങള്‍ ലഭ്യമാണ്. ലൈഫ് നൊഗ്ഗിന്‌റെ പുതിയ വീഡിയോ ഇത് കേന്ദ്രീകരിച്ചാണ്.

എല്ലുകളുടെ ബലക്ഷയം ഒരു പ്രധാന പ്രശ്‌നമാണ്. ഒരു മാസത്തെ ബഹിരാകാശ ജീവിതം ഒരാളുടെ എല്ലിന്‌റെ ബലം സാരമായി കുറയ്ക്കും. ഇത് മൂലം ഭൂമിയിലേയ്ക്ക് തിരിച്ചെത്തിയാല്‍ പെട്ടെന്ന് പൊട്ടലുകള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്. പേശികള്‍ക്ക് ബലക്കുറവുണ്ടാകും. കാഴ്ചക്ക് പ്രശ്‌നം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവും ഉണ്ടാവാനിടയുണ്ട്. രക്തസമ്മര്‍ദ്ദത്തെ ബാധിക്കും. ബഹിരാകാശ യാത്ര ഉണ്ടാക്കാനിടയുള്ള കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ഗവേഷകര്‍ കൂടുതല്‍ പഠനം നടത്തി വരുകയാണ്.

വായനയ്ക്ക്‌: https://goo.gl/zzvXFh

വീഡിയോ കാണാം:

This post was last modified on December 7, 2016 12:13 pm