X

റിപ്പബ്ലിക് ദിനത്തില്‍ എത്തിയ യുഎഇ രാജകുമാരന്റെ കൊട്ടര സദൃശമായ ആംഡബര വിമാനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍

വിലകൂടിയ കല്ലുകള്‍ പതിപ്പിച്ച പരവതാനികള്‍ വിരിച്ച വിമാനത്തിനുള്ളില്‍ നാലോളം എയര്‍ഹോസ്റ്റസമാരുണ്ട്

റിപ്പബ്ലിക് ദിന പരേഡില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ എത്തിയ യുഎഇ രാജകുമാരന്‍ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാവും അദ്ദേഹത്തിന്റെ ആഡംബര വിമാനവുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ വൈറല്‍. ശരിക്കും കൊട്ടര സദൃശമാണ് ഈ വിമാനം. സ്വീകരണമുറിയും കിടപ്പുമുറിയും ശുചിമുറിയും രാജകീയമായിട്ട് തന്നെയാണ് ഈ വിമാനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.

വിലകൂടിയ കല്ലുകള്‍ പതിപ്പിച്ച പരവതാനികള്‍ വിരിച്ച വിമാനത്തിനുള്ളില്‍ നാലോളം എയര്‍ഹോസ്റ്റസമാരുണ്ട്. കുഷ്യനുകള്‍ പതിപ്പിച്ച ഇരിപ്പടങ്ങളും വിനോദഉപാധികളുമടങ്ങിയ വിമാനത്തില്‍ ചെറിയ അടുക്കളയുമുണ്ട്.

ഇന്ത്യയിലെത്തിയ രാജകുമാരനെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി വിമാനത്താവളത്തില്‍ നേരിട്ടെത്തി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. മൂന്ന് ദിവസം ഇന്ത്യയിലുണ്ടായിരുന്ന യുഎഇ സൈന്യത്തിന്റെ ഡപ്യൂട്ടി സുപ്രീം കമാണ്ടര്‍ കൂടിയായ രാജകുമാരന്‍ ഇന്ന് മടങ്ങും.

ചരിത്രത്തില്‍ ആദ്യമായി യുഎഇ സൈന്യം റിപ്പബ്ലിക് പരേഡില്‍ പങ്കെടുത്തു. യുഎഇ സൈന്യത്തിന്റെ മാര്‍ച്ചും ഇന്ത്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നു.

This post was last modified on January 26, 2017 6:48 pm

Related Post
Leave a Comment