പ്ലാസ്റ്റിക് ബാഗ് കൊണ്ടു തീര്‍ത്ത അര്‍ജന്റീനിയന്‍ ദേശീയ ഫുട്‌ബോള്‍ ജഴ്‌സിയണിഞ്ഞ കുഞ്ഞു മെസ്സിയെ തിരക്കിയുള്ള ഓട്ടമായിരുന്നു സോഷ്യല്‍ മീഡിയ മുഴുവന്‍. മെസ്സിയുടെ തുര്‍ക്കി ആരാധകര്‍ നടത്തുന്ന ഫാന്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണം ചെന്നെത്തിയത് അഞ്ചു വയസ്സുകാരനായ മുര്‍താസാ അഹ്മദിയിലായിരുന്നു. കാബൂളില്‍ നിന്നും കുഞ്ഞു മെസ്സിയുടെ ചിത്രം നെറ്റിലിട്ടത് അവന്റെ സഹോദരന്‍ ഹുമയൂണും. ഇത് ഒറിജിനല്‍ മെസ്സിയുടെയും കണ്ണില്‍ പെട്ടു. ഇപ്പോള്‍ അവനെ കാണാനൊരുങ്ങിയിരിക്കുകയാണ് ഒറിജിനല്‍ മെസ്സി. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ
This post was last modified on February 1, 2016 8:42 pm
Leave a Comment