X
    Categories: കായികം

ലോകകപ്പില്‍ ആദ്യ വിക്കറ്റ് പിഴുത് ഇമ്രാന്‍ താഹിര്‍

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

2019 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ വിക്കറ്റ് നേടുന്ന താരമായി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കും വിദം ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി.

ഇമ്രാന്‍ താഹിറിന്റെ രണ്ടാമത്തെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡി കോക്ക് പിടിക്കുകയായിരുന്നു. ഇതോടെ ഇത്തവണത്തെ ലോകകപ്പിലെ ആദ്യ വിക്കറ്റ് താഹിര്‍ സ്വന്തം പേരിലാക്കി. ഇംഗ്ലണ്ടിന് വേണ്ടി ജേസണ്‍ റോയും ജോ റൂട്ടുമാണ് ക്രീസില്‍.

This post was last modified on May 30, 2019 4:01 pm

Related Post
Leave a Comment