X

മണീക ബദ്രയടക്കമുള്ള ഏഴ് ടേബിള്‍ ടെന്നീസ് താരങ്ങളെ എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റിയില്ല

17 അംഗ ടീം ആണ് ഓസ്‌ട്രേലിയയിലേയ്ക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ ഓവര്‍ ബുക്കിംഗ് ചൂണ്ടിക്കാട്ടി, മണീക ബദ്രയടക്കം ഏഴ് പേരെ എയര്‍ ഇന്ത്യ തടഞ്ഞു.

ഓസ്‌ട്രേലിയയിലെ മെല്‍ബണിലേയ്ക്ക് പോകാനിരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് മണീക ബദ്ര അടക്കമുള്ള ഏഴ് ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരങ്ങള്‍ക്ക് എയര്‍ ഇന്ത്യ ബോര്‍ഡിംഗ് നിഷേധിച്ചു. ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തിങ്കളാഴ്ച തുടങ്ങുന്ന ഐടിടിഎഫ് വേള്‍ഡ് ടൂര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി പോകാനിരുന്നവര്‍ക്കാണ് ബോര്‍ഡിംഗ് നിഷേധിച്ചത്. 17 അംഗ ടീം ആണ് ഓസ്‌ട്രേലിയയിലേയ്ക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ ഓവര്‍ ബുക്കിംഗ് ചൂണ്ടിക്കാട്ടി, മണീക ബദ്രയും മൌമ ദാസുമടക്കം ഏഴ് പേരെ എയര്‍ ഇന്ത്യ തടഞ്ഞു. തങ്ങള്‍ക്കുണ്ടായ ദുരനുഭവം കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും മണീക ബദ്ര അറിയിച്ചിട്ടുണ്ട്.

ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വകരിക്കുമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ നീലം കപൂര്‍, മണീകയ്ക്ക് മറുപടി നല്‍കി.

This post was last modified on July 23, 2018 9:05 am