ഇത് തുടക്കം മാത്രം, ഇനിയാണ് നമ്മള് ശരിയായ കളി കളിക്കാന്‍ പോകുന്നത്. ഇതില്‍ പിന്മടക്കമില്ല. മുന്നോട്ട് നീങ്ങുക, ആക്രമിക്കുക – ഇന്ന് ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് ഇതിഹാസ താരം ഡീഗോ മറഡോണയുടെ ഉപദേശം. സ്പെയിനിലെ മാര്‍സ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് മറഡോണ ഇക്കാര്യം പറയുന്നത്. പ്രതിരോധത്തില്‍ ഊന്നി കളിക്കുന്നവര്‍ എവിടെയും എത്താന്‍ പോകുന്നില്ലെന്നും മറഡോണ അഭിപ്രായപ്പെട്ടു. അര്‍ജന്റീന – സ്പെയിന് ഫൈനലാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നമുക്ക് അവിടെ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അര്‍ജന്റീന – ഫ്രാന്‍സ് മത്സരം വളരെ കടുത്തതായിരിക്കുമെന്നും മികച്ച കളി പ്രതീക്ഷിക്കുന്നതായും മറഡോണ പറഞ്ഞു.
This post was last modified on June 30, 2018 4:09 pm