X
    Categories: കായികം

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ പരാജയത്തിന് കാരണം; ഫാഫ് ഡു പ്ലെസിസ് പറയുന്നു

ആറ് ഇന്നിങ്സുകളില്‍ നിന്ന് ആറ് വിക്കറ്റ് മാത്രമാണ് റബാദ വീഴ്ത്തിയത്.

ശക്തരായിട്ടും ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ പരാജയങ്ങള്‍ക്ക് കാരണം താരങ്ങളുടെ ഐപിഎല്‍ മത്സരങ്ങളാണെന്ന് തുറന്ന് സമ്മതിക്കുകയാണ് നായകന്‍ ഫാഫ് ഡു പ്ലെസിസ്. ദക്ഷിണാഫ്രിക്കയുടെ ബൗളിങ് നിരയെ മുന്നില്‍ നിന്ന് നയിക്കേണ്ടിയിരുന്ന താരമായിരുന്നു കഗിസോ റബാദ. എന്നാല്‍ താരത്തില്‍ നിന്ന് വളരെ മോശം പ്രകനമാണ് ഉണ്ടായത്. ആറ് ഇന്നിങ്സുകളില്‍ നിന്ന് ആറ് വിക്കറ്റ് മാത്രമാണ് റബാദ വീഴ്ത്തിയത്. 50.83 ശരാശരിയിലായിരുന്നു ഈ പ്രകടനം. ഏകദിനത്തില്‍ 27.74-ാണ് റബാദയുടെ ശരാശരി. പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതോടെ ദക്ഷിണാഫ്രിക്കയുടെ സെമി മോഹം അവസാനിച്ചു.

പാക്കിസ്ഥാനുമായുള്ള തോല്‍വിക്ക് ശേഷം റബാദയുടെ ഐപിഎല്‍ പങ്കാളിത്തവുമായി ബന്ധപ്പെട്ട  ഡു പ്ലെസിസ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ”ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് റബാദയോട് കളിക്കരുതെന്ന് പറഞ്ഞിരുന്നു. ലോകകപ്പില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നത്. മാത്രമല്ല, ഐപിഎല്‍ പകുതി ആയപ്പോള്‍ റബാദയെ തിരിച്ചുവിളിക്കാനും പദ്ധതിയുണ്ടായിരുന്നു. ലോകകപ്പിന് പൂര്‍ണ ഫിറ്റായി കളിക്കണമായിരുന്നു. എന്നാല്‍ ഇതൊന്നും ലോകകപ്പില്‍ നിന്ന് നേരത്തെയുള്ള പുറത്താകലിനെ ന്യായീകരണമാകുന്നില്ല.” ഡു പ്ലെസിസ് പറഞ്ഞു നിര്‍ത്തി.
ഐപിഎല്ലില്‍ പങ്കെടുത്തതാണ് റബാഡയുടെ ലോകകപ്പിലെ മോശം പ്രകടനത്തിന് കാരണമെന്ന് എടുത്ത് പറഞ്ഞില്ലെങ്കിലും അങ്ങനെ ഒരു അര്‍ത്ഥം ഡു പ്ലെസിയുടെ വാക്കുകളിലുണ്ടായിരുന്നു. നേരത്തെ, ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ പേസര്‍ ഡ്വെയ്ല്‍ സ്റ്റെയ്നിന് പരിക്കേറ്റ് ലോകകപ്പ് നഷ്ടമായപ്പോഴും ഡു പ്ലെസിസ് ഐപിഎല്ലിനെ കുറ്റപ്പെടുത്തിയിരുന്നു. സ്റ്റെയ്ന്‍ ഐപിഎല്‍ കളിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം ലോകകപ്പില്‍ പന്തെറിയുമായിരുന്നുവെന്നുവെന്നാണ് ഡു പ്ലെസിസ് പറഞ്ഞത്.

Read More: ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തൂര്‍ മോഡല്‍

This post was last modified on June 24, 2019 6:04 pm