മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെ വിടാതെ പിന്‍തുടരുകയാണ് പരുക്കുകള്‍. ഐപിഎല്ലിന്റെ തുടക്കത്തില്‍ പരിക്കേറ്റ ബുംറ കഴിഞ്ഞ ദിവസമാണ് വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ മുംബൈ ക്യാംപില്‍ നിന്ന് താരത്തെ പറ്റി കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. കഴിഞ്ഞദിവസം ഹൈദരാബാദിനെതിരായ മത്സരത്തിനു മുമ്പുള്ള പരിശീലന സെഷനിലാണ് കരിയര്‍ തന്നെ അപകടത്തിലാക്കിയേക്കാവുന്ന പരിക്കില്‍ നിന്ന് ഈ ഇന്ത്യന്‍ ബൗളര്‍ രക്ഷപ്പെട്ടത്.
പരിശീലനത്തിടെ ബുംറയുടെ മുഖത്ത് പന്തടിച്ച് കൊള്ളുകയായിരുന്നു. പന്തിന് വേഗം കുറവായിരുന്നതിനാലാണ് വലിയ പരുക്കുകള്‍ താരത്തിന് ഏല്‍ക്കാതിരു
ന്നത്. എന്നാല്‍ വലതു കണ്ണിനു താഴെ മുഖത്ത് കറുത്തപാട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐപിഎല്‍ അവസാനിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിലാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ ബൗളിംഗ് നിരയെ മുന്നില്‍ നിന്ന് നയിക്കേണ്ട താരമാണ് ബുംറ. പ്രധാനപ്പെട്ട താരത്തിന് പരിക്കുമൂലം ലോകകപ്പ് കളിക്കാനാകാത്ത സ്ഥിതി വന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷകളെ കാര്യമായി ബാധിക്കും. ബുംറയ്ക്ക് ഐപിഎലില്‍ വിശ്രമമം നല്‍കണമെന്ന ആവശ്യവും ശക്തമാണ്.
This post was last modified on April 8, 2019 4:01 pm
Leave a Comment