X
    Categories: കായികം

ധവാന് പുറകെ ഭുവനേശ്വരും പരിക്കിന്റെ പിടിയില്‍; ഇന്ത്യക്ക് തിരിച്ചടി

ധവാന് പകരക്കാരാനാകാന്‍ യുവതാരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലെത്തി ടീമിനോടൊപ്പം ചേര്‍ന്നിട്ടുണ്ട്.

ലോകകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ താരങ്ങളുടെപരിക്ക് ഇന്ത്യക്ക് തിരിച്ചടിയാകുന്നു. കൈവിരലിന് പരിക്കേറ്റ് മത്സരങ്ങള്‍ നഷ്ടപ്പെട്ട ശിഖര്‍ ധവാന് ശേഷം ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനും മത്സരങ്ങള്‍ നഷ്ടമാകും. ലോകകപ്പിലെ മൂന്ന് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമാകുമെന്നാണ് റിപോര്‍ട്ട്.

ഇന്നലെ പാകിസ്താനെതിരെയാ മത്സരത്തിനിടെ ഭുവനേശ്വറിന് ഇടത് കാലിനേറ്റ പരിക്കേറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ലാന്‍ഡിങ്ങ് ക്രീസില്‍ തെന്നിപ്പോയ ഭുവനേശ്വര്‍ കുമാര്‍ മൂന്നാം ഓവര്‍ പൂര്‍ത്തിയാക്കാനാവാതെയാണ് ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്. ഭുവനേശ്വര്‍ കുമാറിന് പകരം ഷമിയെ ഇറക്കുമെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി പറഞ്ഞു. അഫ്ഗാനിസ്ഥാനോടും വെസ്റ്റിന്‍ഡീസിനോടും ഇംഗ്ലണ്ടിനോടുമുള്ള മത്സരങ്ങള്‍ ഭുവനേശ്വറിന് നഷ്ടപ്പെടും. ഓസ്ട്രേലിയയുമായുള്ള മത്സരത്തിനിടെ ഓപ്പണറര്‍ ശിഖര്‍ ധവാന് വിരലുകള്‍ക്കേറ്റ പരിക്ക് ടീമിനെ പ്രതിസന്ധിയിലാക്കിയ സമയത്താണ് ഭുവനേശ്വരും പരിക്കേറ്റ് പുറത്തു പോയത്. മൂന്ന് മത്സരങ്ങള്‍ ധവാന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ശാരീരികക്ഷമത ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങും. ധവാന് പകരക്കാരാനാകാന്‍ യുവതാരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലെത്തി ടീമിനോടൊപ്പം ചേര്‍ന്നിട്ടുണ്ട്.

This post was last modified on June 17, 2019 3:54 pm