X
    Categories: കായികം

‘ഇന്ത്യയുടെ ഭാവി വാഗ്ദാനമാണിവര്‍’; ബ്രെറ്റ് ലീയെ അത്ഭുതപ്പെടുത്തിയ യുവ താരങ്ങള്‍

145 കെ എന്ന കടമ്പ ഇന്ത്യന്‍ ബൗളര്‍മാര്‍ അനായാസം അതിജീവിക്കുന്നത് നല്ല സൂചനയാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ രാജ്യത്തെ യുവതാരങ്ങള്‍ക്ക് വലിയ അവസരമാണ് തുറന്ന് കൊടുക്കുന്നത്. ബാറ്റിംഗിലായാലും ബൗളിംഗിലായാലും മികവ് തെളിയിച്ചവര്‍ പിന്നീട് ഇന്ത്യന്‍ ടിമില്‍ കയറിപ്പറ്റാറുമുണ്ട്. വിദേശ താരങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ക്കും ഒപ്പം കളിക്കുക എന്നത് വലിയ അവസരവും പാഠവുമാണ് യുവതാരങ്ങള്‍ക്ക്. ഇങ്ങനെ ഐപിഎലിലൂടെ മികവ് തെളിയിക്കുന്ന താരങ്ങളെ കുറിച്ചു പറയുകയാണ് ആസ്‌ത്രേലിയന്‍ സൂപ്പര്‍ താരം ബ്രെറ്റ് ലീ.

ഈ സീസണിലെ മികച്ച രണ്ട് ഇന്ത്യന്‍ പേസര്‍മാരെ കുറിച്ചാണ് ലീ പറഞ്ഞത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്രസിദ് കൃഷ്ണയും റോയല്‍ ചലഞ്ചേസിന്റെ നവദീപ് സൈനിയുമാണ് ഇത്തവണത്തെ ബ്രെറ്റ് ലീയുടെ ഫേവറിറ്റുകള്‍. പ്രസിദ് കൃഷ്ണക്ക് ടൂര്‍ണമെന്റിലുടനീളം 145 കിലോമീറ്റര്‍/പെര്‍ അവര്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിച്ചതായി ലീ പറഞ്ഞു. നവദീപും ഇന്ത്യയുടെ ഭാവിവാഗ്ദാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറയും സവിശേഷമായ ബൗളിംഗ് കൊണ്ട് ബ്രെറ്റ് ലീയുടെ മനസ്സ് കവര്‍ന്നു.

145 കെ എന്ന കടമ്പ ഇന്ത്യന്‍ ബൗളര്‍മാര്‍ അനായാസം അതിജീവിക്കുന്നത് നല്ല സൂചനയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ ഇത് മുതല്‍ കൂട്ടണെന്നും ലീ പറഞ്ഞു. ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്കായി ഇതുവരെ 2 വിക്കറ്റുകളെ പ്രസീദ് നേടിയിട്ടുള്ളു. കൊല്‍ക്കത്തയുടെ ഇത്തവണത്തെ കുന്തമുനയാണ് പ്രസീദ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ സൂപ്പര്‍ ഓവറില്‍ നായകന്‍ ദിനേശ് കാര്‍ത്തിക് ധൈര്യപൂര്‍വം പന്തേല്‍പ്പിച്ചത് ഈ യുവ താരത്തിനായിരുന്നു.

Related Post
Leave a Comment