X

0.099 സെക്കൻഡിൽ സെയ്‌ഫേര്‍ട്ടിന്റെ ബെയ്ല്‍ പറത്തി ധോനിയുടെ മിന്നൽ സ്റ്റമ്പിങ്ങ്

ഫീല്‍ഡ് അമ്പയര്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് തേഡ് അമ്പയറാണ് ഔട്ട് വിധിച്ചത്.

വീണ്ടും ധോനിയുടെ മിന്നൽ സ്റ്റമ്പിങ്ങ്. ഇന്ത്യ ന്യൂസിലാൻഡ് മൂന്നാം ട്വെന്റി-20യിലാണ് ധോനി വീണ്ടും തന്റെ അതിവേഗ സ്റ്റമ്പിങ്ങ് പുറത്തെടുത്തത്.ന്യൂസീലന്‍ഡ് ഓപ്പണര്‍ ടിം സെയ്‌ഫേര്‍ട്ടിനെ യാണ് ധോനി തന്റെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്.

കുല്‍ദീപ് യാദവിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ 0.009 സെക്കൻഡിനുള്ളിൽ മുപ്പത്തിയേഴുകാരന്‍ സെയ്‌ഫേര്‍ട്ടിന്റെ ബെയ്ല്‍ ഇളക്കി. ഫീല്‍ഡ് അമ്പയര്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് തേഡ് അമ്പയറാണ് ഔട്ട് വിധിച്ചത്.

വിക്കറ്റ് നഷ്ടം കൂടാതെ 80 റണ്‍സ് എന്ന നിലയിലായിരുന്നു ന്യൂസിലാൻഡ്. പുറത്താകുമ്പോള്‍ 24 പന്തില്‍ 43 റണ്‍സടിച്ചിരുന്നു കിവീസ് ഓപ്പണര്‍. ധോനിയുടെ കരിയറിലെ 300-ാം ട്വെന്റി-20 മത്സരമാണിത്. 300 ട്വെന്റി-20 കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും മുന്‍ ഇന്ത്യൻ നായകൻ ധോനി സ്വന്തമാക്കി.

This post was last modified on February 10, 2019 4:06 pm