ക്രിക്കറ്റില്‍ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് അംപയര്‍മാരായ എലൂയിസ് ഷെരിദാനും മേരി വാല്‍ഡ്രനും. പുരുഷ ക്രിക്കറ്റ് മത്സരം നിയന്ത്രിച്ചാണ് ഇരുവരും ആരാധക ശ്രദ്ധപിടിക്കുന്നത്. പുരുഷന്‍മാരുടെ ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്ലബ് ക്രിക്കറ്റ് മത്സരമാണ് ഇരുവരും നിയന്ത്രിക്കാനിരിക്കുന്നത്. നേരത്തെ വനിതാ ക്രിക്കറ്റ് ലീഗില്‍ അംപയര്‍ വേഷമണിഞ്ഞിട്ടുള്ള ഇരുവരും ഇതാദ്യമാണ് പുരുഷ പ്രീമിയര്‍ ലീഗ് മത്സരം പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത്.
ടീ ട്രീറ്റ്ഗള്ളിയും അഡ്‌ലെയ്ഡ് ഉത്തര ജില്ല ടീമും തമ്മിലെ മത്സരത്തിലാണ് ഷെരിദാനും വാല്‍ഡ്രനും അംപയര്‍മാരായി വരുന്നത്. നേരത്തെ, സൗത്ത് ആസ്‌ട്രേലിയന്‍ ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്രിക്കറ്റ് മത്സരം നിയന്ത്രിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട് എലൂയിസ് ഷെരിദാന്‍ന്. ഇതിന് പുറമെ വനിതാ ആഭ്യന്തര മത്സരങ്ങളിലും അംപയറിംഗ് ചെയ്തിട്ടുണ്ട്. എന്നാല്‍ വാല്‍ഡ്രന്റെ ആദ്യ പുരുഷ ക്രിക്കറ്റ് മത്സരമാണിത്. കഴിഞ്ഞ ഐസിസി ടി20 മത്സരത്തില്‍ അയര്‍ലാന്‍ഡിനായി കളിച്ചിട്ടുണ്ട് വാല്‍ഡ്രന്‍. കൂടാതെ ഒരു പ്രഫഷനല്‍ ഫുട്‌ബോള്‍ പ്ലേയര്‍ കൂടിയാണ് താരം.
ആസ്‌ത്രേലിയന്‍ ക്രിക്കറ്റിന് അഭിമാനകരമായ നിമിഷമാണ് ഇതെന്നും ക്രിക്കറ്റ് വക്താവ് ഡാനിയല്‍ ഗുഡ്‌വിന്‍ പറഞ്ഞു. അംപയറിംഗിനായി നിയമിക്കപ്പെട്ട ഷെരിദാനും വാല്‍ഡ്രനും ഇതിന് അര്‍ഹതയുള്ളവര്‍ തന്നെയാണെന്നും ഗുഡ്‌വിന്‍ പറഞ്ഞു.
This post was last modified on February 15, 2019 10:58 am
Leave a Comment