X

പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനുള്ള മികവില്ല: ഹര്‍ഭജന്‍ സിംഗ്

ഈ മാസം 16 നാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.

ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം. ഈ മാസം 16 നാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും ഇന്ത്യക്കെതിരെ വിജയം നേടാന്‍ പാക്കിസ്ഥാന് കളിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ ഇന്ത്യയെ തോപിക്കുമെന്നാണ് മുന്‍ പാക് ക്യാപ്റ്റനും പാകിസ്ഥാന്‍ മുഖ്യ സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞത്. എന്നാല്‍ ഇന്‍സമാമിന്റെ വെല്ലുവിളിക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് രംഗത്ത് വന്നിരിക്കുകയാണ്.

”ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിന്റെ അത്ര വലുതല്ല ഇന്ത്യ- പാക് മത്സരം. മാധ്യമങ്ങളുടെ കാഴ്ച്ചപാടില്‍ മാത്രമാണ് ഈ മത്സരത്തില്‍ ഇത്രയും പ്രാധാന്യം വരുന്നത്. എന്നാല്‍ ക്രിക്കറ്റിന്റെ രീതിയില്‍ ചിന്തിച്ചാല്‍ ഇന്ത്യ- ഇംഗ്ലണ്ട് മത്സരമാണ് പ്രാധാന്യമേറിയത്. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിന് അടുത്തെത്തുന്ന ഇന്നിങ്സുകളൊന്നും അടുത്തിടെ പാക് താരങ്ങള്‍ പുറത്തെടുത്തിട്ടില്ല. ഇന്ത്യയുടെ താരങ്ങളെല്ലാം മാച്ച് വിന്നര്‍മാരാണ്.” പാക്കിസ്ഥാന് ഇന്ത്യയെ പോലൊരു ടീമിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Read More: ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു

Related Post
Leave a Comment