X
    Categories: കായികം

സ്ത്രീ വിരുദ്ധ പരാമര്‍ശം; ഹാര്‍ദ്ദിക്കിനും രാഹുലിനും എതിരെ കേസ്

താരങ്ങളുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ ബിസിസിഐ ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

‘കോഫീ വിത്ത് കരണ്‍’ പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരെ കേസ്. പരിപാടിയിലെ വിവാദ പ്രസ്താവനയ്ക്ക് ക്ഷമാപണം നടത്തി താരങ്ങള്‍ രംഗത്തു വന്നെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. വിഷയത്തില്‍  ക്രിക്കറ്റ് താരങ്ങള്‍ക്കും പരിപാടിയുടെ സംവിധായകന്‍ കരണ്‍ ജോഹറിനുമെതിരെ ജോധ്പുര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചാറ്റ് ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദ്ദിക് അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. തന്റെ മുറിയില്‍ നിന്ന് 18 വയസിനുള്ളില്‍ തന്നെ അമ്മ കോണ്ടം കണ്ടെത്തിയെന്നായിരുന്നു രാഹുല്‍ നടത്തിയ വെളിപ്പെടുത്തല്‍.

താരങ്ങളുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ ബിസിസിഐ ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, സസ്പെഷനെതിരെ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും രംഗത്തെത്തിയിരുന്നു. പിന്നീട് ബി.സി.സി.ഐ സസ്പെഷന്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ താരങ്ങള്‍ക്ക് തിരിച്ചടിയായി കേസെടുത്തിലരിക്കുന്നത്.