X
    Categories: കായികം

അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി ഹാഷിം അംല

ലോകകപ്പില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തതിന് പിന്നാലെയാണ് അംലയുടെ വിരമിക്കല്‍ പ്രഖ്യാപനം.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ഏകദനിത്തിലും ടെസ്റ്റിലും രാജ്യാന്തര ട്വി20യിലും അംല ഇനി കളിക്കില്ല. എങ്കിലും താരം ട്വി20 ലീഗുകളില്‍ കളി തുടര്‍ന്നേക്കും.2004ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആയി അരങ്ങേറിയ അംല ടെസ്റ്റിലും ഏകദിനത്തില്‍ ട്വി20യിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്നലെ തികച്ചും അപ്രതീക്ഷിതമായാണ് അംല വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കയുടെ മുന്‍നിര ടെസ്റ്റ്, ഏകദിന ബാറ്റ്‌സ്മാനാണ് 36കാരനായ അംല. ലോകകപ്പില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തതിന് പിന്നാലെയാണ് അംലയുടെ വിരമിക്കല്‍ പ്രഖ്യാപനം. ദക്ഷിണാഫ്രിക്കക്കായി 124 ടെസ്റ്റ്, 181 ഏകദിനം, 44 ട്വന്റി20 മത്സരങ്ങളില്‍ കളിച്ചു. ടെസ്റ്റില്‍ 46.64 ശരാശരിയില്‍ 9282 റണ്‍സ് നേടി. 28 ടെസ്റ്റ് സെഞ്ച്വറിയും 41 അര്‍ധ സെഞ്ച്വറികളും അംല സ്വന്തം പേരില്‍ കുറിച്ചു. പുറത്താകാതെ നേടിയ 311 റണ്‍സാണ് ടോപ് സ്‌കോര്‍. 181 ഏകദിന മത്സരങ്ങളില്‍നിന്നായി 49.46 ശരാശരിയില്‍ 8113 റണ്‍സ് നേടി. 27 സെഞ്ച്വറിയും 39 അര്‍ധസെഞ്ച്വറിയും ഏകദിനത്തില്‍ കുറിച്ചു. ഉയര്‍ന്ന് സ്‌കോര്‍ 159. വളരെ വേഗത്തില്‍ 25 ഏകദിന സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ താരമാണ് അംല. 1277 റണ്‍സാണ് ട്വന്റി 20യില്‍ നേടിയത്.