X
    Categories: കായികം

തന്നെ വിരാട് കോഹ്‌ലിയോട് താരതമ്യം ചെയ്യുന്നവരോട് പാക് താരം പറയുന്നു

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ അസം പാക് യുവതാരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു.

പാക് താരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോട് ഉപമിച്ച്
ആരാധകര്‍ രംഗത്തു വന്നിട്ട് കുറച്ചു ദിവസങ്ങളായുള്ളു. ഇപ്പോഴിത
കോഹ്‌ലിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്  ബാബര്‍ അസം. കോഹ് ലി
വലിയ കളിക്കാരനാണ്. താന്‍ അദ്ദേഹത്തിന്റെ അടുത്തുപോലുമെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹവുമായി തന്നെ താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും അസം പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തുപോലുമില്ല.ഞാന്‍ കരിയര്‍ തുടങ്ങിയിട്ടേ ഉള്ളു. കോഹ് ലിയാകട്ടെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ കളിക്കാരനും. കോലിയുടെ നേട്ടത്തിനൊപ്പമെത്തിയാല്‍ മാത്രമെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമുള്ളു.അസം പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ അസം പാക് യുവതാരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു. അസം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാകുമെന്നും കോലിയോളം പ്രതിഭയുള്ള കളിക്കാരനാണെന്നും പാക് കോച്ച് മിക്കി ആര്‍തര്‍ പറഞ്ഞിരുന്നു. സമീപ ഭാവിയില്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ലോകത്തെ അഞ്ചു മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാകാന്‍ താരത്തിന് കഴിയുമെന്നും പാക് കോച്ച് പറഞ്ഞു.

This post was last modified on February 14, 2019 2:24 pm