X
    Categories: കായികം

ഇന്ത്യ മനപൂര്‍വം തോറ്റുകൊടുത്തതോ? പ്രതിഷേധവുമായി പാക് ആരാധകര്‍

എം.എസ് ധോണിയെ വെറുക്കുന്നു എന്നാണ് ഒരു പാക് ആരാധിക ട്വിറ്ററില്‍ കുറിച്ചത്.

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ വിജയം പാക് ആരാധകരും ആഗ്രഹിച്ചിരുന്നു. മത്സരം ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ സെമിയിലെത്താന്‍ ഏറ്റവും സാധ്യതയുള്ള ടീമായി പാകിസ്താന്‍ മാറുമായിരുന്നു. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിക്കാന്‍ സാധിച്ചാല്‍ 11 പോയിന്റുമായി പാകിസ്താന് അനായാസം സെമിയിലെത്താന്‍ സാധിക്കുമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ തുലാസിലായി. ലോകകപ്പില്‍ ഒരു മത്സരം മാത്രം അവശേഷിക്കെ നാലു കളികള്‍ ജയിച്ച പാകിസ്താന് ഒന്‍പത് പോയിന്റുണ്ട്. ഇനി സെമിയില്‍ എത്തണമെങ്കില്‍ പാക്കിസ്ഥാന് അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനോട് തോല്‍ക്കുകയും വേണം.

മത്സരം ഇന്ത്യ മനപ്പൂര്‍വം തോറ്റുകൊടുത്തതാണ് എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.മത്സരത്തിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും ഇന്ത്യ മനപൂര്‍വം തോല്‍വി വഴങ്ങിയതാണെന്ന തരത്തിലുള്ള പോസ്റ്റുകള്‍ നിറയുകയാണ്. പാകിസ്താന്റെ വഴി അടയ്ക്കാന്‍ ഇന്ത്യ മനപ്പൂര്‍വം തോറ്റുകൊടുത്തു എന്ന തരത്തിലാണ് പ്രചാരണം. ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പാക് ആരാധകര്‍ ഈ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

എം.എസ് ധോണിയെ വെറുക്കുന്നു എന്നാണ് ഒരു പാക് ആരാധിക ട്വിറ്ററില്‍ കുറിച്ചത്. നിങ്ങള്‍ നിങ്ങളുടെ ദേശസ്നേഹം കാണിച്ചു. ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അവര്‍ ട്വിറ്ററില്‍ എഴുതി. ഇന്ത്യ മത്സരത്തില്‍ വിജയിക്കാന്‍ ശ്രമിച്ചില്ലെന്നാണ് മറ്റൊരു ആരാധകന്‍ കുറ്റപ്പെടുത്തിയത്.

This post was last modified on July 1, 2019 11:57 am

Related Post
Leave a Comment