ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മെച്ചപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഇന്നിംഗ്സ് സ്കോര്‍ 44 ല്‍ നില്‍ക്കെയാണ് ഇംഗ്ലണ്ടിന് ജെയിംസ് വിന്‍സന്റിന്റെ(26) വിക്കറ്റ് നഷ്ടമായത്. പത്താം ഓവറില്‍ അഫ്ഗാന്റെ ദൗലത്ത് സദ്രനാണ് വിക്കറ്റ് നേടിയത്. ഇപ്പോള്‍ പത്തോവറില്‍ 46 ന് ഒന്ന് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
ഇംഗ്ലണ്ട് നിരയില്‍ ഇന്നത്തെ മത്സരത്തില്‍ പരിക്കേറ്റ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിക്ക് പകരമാണ് ജയിംസ് വിന്‍സെ ടീമിലെത്തിലെത്തിയത്. ലിയാം പ്ലങ്കറ്റിന് പകരം മൊയീന്‍ അലിയും ടീമിലെത്തി. ഹസ്രത്തുള്ള സസൈ, അഫ്താബ് ആലം എന്നിവരില്ലാതെയാണ് അഫ്ഗാനിസ്ഥാന് ഇറങ്ങുന്നത്. പ്ലയിങ് ഇലവന്.
അഫ്ഗാനിസ്ഥാന്: റഹ്മത്ത് ഷാ, നൂര്‍ അലി സദ്രാന്, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗര്‍ അഫ്ഗാന്, മുഹമ്മദ് നബി, ഇക്രാം അലി, ഗുല്‍ബാദിന്‍ നെയ്ബ്, നജീബുള്ള സദ്രാന്, റാഷിദ് ഖാന്, മുജീബ് റഹ്മാന്, ധ്വാളത് സദ്രാന്.
ഇംഗ്ലണ്ട്: ജോണി ബെയര്‍സ്റ്റോ, ജയിംസ് വിന്‍സെ, ജോ റൂട്ട്, ഓയിന്‍ മോര്ഗന്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്, മൊയീന്‍ അലി, ക്രിസ് വോക്സ്, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്.
This post was last modified on June 18, 2019 3:48 pm