X

ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; മൂന്ന് വിക്കറ്റ് നഷ്ടം

ലോകകപ്പില്‍ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്നിംഗ്‌സില്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓസിസിന്റെ മൂന്നു വിക്കറ്റ് നഷ്ടമായി. ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറില്‍ നാല് റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(1)യാണ് ഓസിസിന് ആദ്യം നഷ്ടമായത്. ജോഫ്ര ആര്‍ച്ചറിനാണ് വിക്കറ്റ് നേട്ടം. പിന്നീട് സ്‌കോര്‍ പത്ത് റണ്‍സില്‍ നില്‍ക്കെ മൂന്നാം ഓവറില്‍ ക്രിസ് വോക്ക്‌സാണ് വാര്‍ണറെ മടക്കിയത്. 11 പന്തില്‍ നിന്ന് 9 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീട് പിറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്(4) നെ ക്രിസ് വോക്കസ് തന്നെ മടക്കി. ഇപ്പോള്‍ 8 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സ് എന്ന നിലയിലാണ് ഓസിസ്. സ്റ്റീവ് സ്മിത്ത്(1), അലക്‌സ് കറെ(4) എന്നിവരാണ് ക്രീസില്‍

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. പരിക്കേറ്റ് പുറത്തായ ഉസ്മാന്‍ ഖവാജക്ക് പകരമാണ് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് ഓസീസ് ടീമിലെത്തിയത്. ന്യൂസിലന്‍ഡിനെതിരെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഈ മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും. ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, മാര്‍ക്കസ് സ്റ്റോയിനസ്, ഗ്ലെന്‍ മാക്‌സ്വെല്‍, അലക്‌സ് ക്യാരി, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജേസണ്‍ ബെഹന്‍ഡ്രോഫ്, നേഥന്‍ ലിയോണ്‍. ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ജേസണ്‍ റോയ്, ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ലര്‍, ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

This post was last modified on July 11, 2019 3:46 pm