ലോകകപ്പില്‍ വീന്‍ഡിസിനെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ഓസിസിനെ ബാറ്റിംഗിനയച്ച വിന്‍ഡീസ് തീരുമാനം ശരിവെയ്ക്കുന്ന തരത്തിലായിരുന്നു ഇന്നിംഗ്‌സ് തുടക്കത്തിലെ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയുടെ തകര്‍ച്ച. സ്‌കോര്‍ 15 റണ്‍സില്‍ നില്‍ക്കെ മൂന്നാമത്തെ ഓവറില്‍ ഒഷാനെ തോമസ് ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റെടുത്തതോടെയാണ് ഓസീസിന്റെ തകര്‍ച്ച ആരംഭിച്ചത്.
പിന്നീട് സ്‌കോര്‍ 26 ല്‍ നില്‍ക്കെ കോട്രല്‍ ഡേവിഡ് വാര്‍ണറെ മടക്കി.പിന്നീട് ആന്ദ്രെ റസലിന്റെ ഊഴമായിരുന്നു ഉസ്മാന്‍ ഖവാജയെ പുറത്താക്കി ഓസീസിനെ 33 ന് മൂന്ന് എന്ന നിലയിലാക്കി. എട്ടാം ഔവറില്‍ ഗ്ലെന്‍ മാക്‌സ്‌വെലിനെ പുറത്താക്കി കോട്രല്‍ വീണ്ടും നേട്ടം കൊയ്തു. ഇപ്പോള്‍ 11 ഓവറില്‍ 54 ന് നാല് എന്ന നിലയിലാണ് ഓസീസ്.
This post was last modified on June 6, 2019 4:09 pm
Leave a Comment