X

ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 263 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 263 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 69 പന്തുകളില്‍ നിന്ന്
51 റണ്‍സ് നേടിയ ഷക്കീബ് അല്‍ ഹസന്റെയും 87 പന്തുകളില്‍ നിന്ന് 83 റണ്‍സ് നേടിയ മുഷ്ഫിക്കര്‍ റഹിമിന്റെയും ബാറ്റിംഗ് കരുത്താണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

നേരത്തെ ഇന്നിംഗ് തുടക്കത്തില്‍ 23 ന് ഒന്ന് എന്ന നിലിയില്‍ നിന്ന് തമീം ഇക്ബാലും(36) ഷക്കീബ് അല്‍ ഹസനും ചേര്‍ന്ന് ബംഗ്ലാദേശിനെ 82 റണ്‍സിലേക്ക് കരകയറ്റി. തമീം ഇക്ബാല്‍ പുറത്തായ ശേഷം മുഷ്ഫിക്കര്‍ റഹിമിനൊപ്പം ചേര്‍ന്ന് ബംഗ്ലാ ഇന്നിംഗ്‌സ് 143 ലേക്ക് എത്തിച്ച ശേഷം  30 മത്തെ ഓവറില്‍ മുജീബ് റഹ്മാന്റെ ഓവറില്‍ ഷക്കീബ് പുറത്തായി. ശേഷം മധ്യഓവറുകളില്‍ റണ്‍റേറ്റ് കുറയാതെ മുഷ്ഫിക്കര്‍ സ്‌കോറിംഗ് വേഗം അവസരത്തിനൊത്ത് ഉയര്‍ത്തി. ഇതിനിടെ എത്തിയ സൗമ്യ സര്‍ക്കാര്‍(3)മടങ്ങിയെങ്കിലും പിന്നീടെത്തിയ മഹമ്മദുള്ള(27), മൊസദേക്ക് ഹൊസെയ്ന്‍(35) എന്നിവര്‍ മികച്ച പിന്തുണയേകി. അവസാന ഓവറുകളില്‍ റഹിമും ഹൊസെയ്‌നും അടിച്ച് തകര്‍ത്തതോടെ ബംഗ്ലാദേശ് ഇന്നിംഗ്‌സ് 262 റണ്‍സില്‍ എത്തി. അഫ്ഗാന്‍ നിരയില്‍ മുജീബ് റഹ്മാന്‍ മൂന്നും നായ്ബ് രണ്ടും ദൗലത്ത് സദ്രന്‍ മുഹമ്മദ് നബി എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

This post was last modified on June 24, 2019 6:59 pm