X

റോസ് ടൈലര്‍ കളിച്ചു; ബംഗ്ലാദേശിനോട് കഷ്ടിച്ച് രക്ഷപ്പെട്ട് ന്യൂസിലാന്‍ഡ്

49.2 ഓവറില്‍ നിന്ന് 244 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ രണ്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കി ന്യൂസിലാന്‍ഡ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 244 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് 17 പന്ത് ബാക്കി നില്‍ക്കെ 8 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ന്യൂസിലാന്റ് നിരയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയത് റോസ് ടൈലറാണ്. 91 പന്തുകള്‍ നേരിട്ട അദ്ദേഹം 82 റണ്‍സടിച്ചു. ഓപ്പണര്‍മാരായ ഗപ്റ്റില്‍ 25ഉം മണ്രോ 24 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ 40 റണ്‍സ് നേടി. ജെയിംസ് നീഷം 25 റണ്‍സും കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം 15 റണ്‍സും അടിച്ചു. ഷാകിബ്, മെഹ്ദി ഹസന്‍,മൊസാദെക് ഹുസൈന്‍, സെയിഫുദ്ദീന്‍ എന്നിവര്‍ ബംഗ്ലാദേശിന് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി  സ്‌കോറിംഗ് വേഗം കുറഞ്ഞു. 64 റണ്‍സുമായി ഷാക്കിബ് ഹസന്‍ മാത്രമാണ് കാര്യമായ പ്രകടനം പുറത്തെടുത്തത്. 49.2 ഓവറില്‍ നിന്ന് 244 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.
തമീം ഇക്ബാല്‍(24), സൗമ്യ സര്‍ക്കാര്‍(25), മുഷ്ഫിക്കുര്‍ റഹിം(19), മുഹമ്മദ് മിഥുന്‍(26), മഹമ്മദുള്ള(20) എന്നിവരെല്ലാം ലഭിച്ച തുടക്കം അധികം തുടരാനാകാതെ പുറത്താകുകയായിരുന്നു. മാറ്റ് ഹെന്റി 4 വിക്കറ്റും ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റും നേടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസണ്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

This post was last modified on June 6, 2019 8:56 am

Related Post
Leave a Comment