ലോകം ഉറ്റുനോക്കുന്ന ഇന്ത്യ- പാക്കിസ്ഥാന് മത്സരം മാഞ്ചസ്റ്ററിലെ ഓള് ട്രഫോര്‍ഡ് മൈതാനത്ത് നടക്കുകയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഇന്നേവരെ പാക്കിസ്ഥാനോട് തോല്‍വി വഴങ്ങാത്ത ഇന്ത്യ അവര്‍ക്കെതിരെ ആറു ജയമാണ് നേടിയിട്ടുള്ളത്. എന്നാല്‍ ഇത്തവണ ഇന്ത്യക്കെതിരെ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് പാക്ക് പട. ഇന്ത്യയാകട്ടെ 6-0 എന്നത് എഴാം ജയം നേടി 7-0 ത്തില്‍ റെക്കോര്‍ഡ് എത്തിക്കാനുള്ള ശ്രമമാകും നടത്തുക. ആവേശപ്പോരില്‍ ക്രിക്കറ്റ് ലോകം കാത്തു നില്‍ക്കവെ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗില്‍ നിന്ന് വരുന്ന വാക്കുകളാണ് ആരാധകരില്‍ ഇപ്പോള്‍ കൗതുകം തീര്‍ക്കുന്നത്.
ഇന്ത്യ ഇന്ന് പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സന്തുഷ്ടനാവും എന്നാണ് സെവാഗ് പറയുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വെബ്സൈറ്റിലാണ് സെവാഗ് വാക്കുകള്‍ കുറിച്ചത്. ഇന്ത്യന്‍ ജയത്തില്‍ റൊണാള്‍ഡോ സന്തോഷവാനാകും എന്നു താരം പറയുന്നതിന്റെ കാരണം ഇതാണ്. ഇന്ന് പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചാല്‍ ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ കണക്ക് 6-0 എന്നത് 7-0 ആക്കാം. ഏഴ് എന്നത് ക്രിസ്റ്റ്യാനോയുടെ ജേഴ്സി നമ്പറാണ്. ഓള്‍ഡ് ട്രഫോര്‍ഡിനെ ഇളക്കി മറിച്ച് മാഞ്ചസ്റ്റര്‍ യൂനൈറ്റഡിന്റെ ഏഴാം നമ്പര്‍ കുപ്പായത്തില്‍ ക്രിസ്റ്റ്യാനോ തകര്‍ത്തു കളിച്ചിരുന്നു. ഇന്ത്യ ഇന്ന് തങ്ങളുടെ കണക്ക് ഏഴിലേക്ക് എത്തിച്ചാല്‍ അത് ക്രിസ്റ്റിയാനോയെ സന്തോഷിപ്പിക്കും എന്നാണ് സെവാഗ് പറയുന്നത്. ഇന്ത്യ-പാക് മത്സരം എവിടെ നടക്കുന്നു എന്നത് വിഷയമല്ല, ഇംഗ്ലണ്ടിലാണോ, ലോകകപ്പിലാണോ കളിക്കുന്നതൊന്നുമല്ല കാര്യം. ഇന്ത്യയും പാകിസ്ഥാനും എവിടെ വെച്ച് ഏറ്റുമുട്ടിയാലും ആരാധകരുടെ കണ്ണ് അവിടേക്ക് എത്തുമെന്ന് സെവാഗ് പറയുന്നു.
This post was last modified on June 16, 2019 2:32 pm