X
    Categories: കായികം

ഓസിസിനെതിരെ ബാറ്റിംഗ് തകര്‍ച്ച; ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തുടക്കത്തിലെ മൂന്നു വിക്കറ്റുകള്‍ നഷ്ടം

ഓസ്‌ട്രേലിയ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്.

ഓസിസ് ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്‍തുടരുന്ന ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഇന്നിംഗ്‌സ് തുറക്കും മുമ്പെ ജെയിംസ് വിന്‍സിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. ജെയ്‌സ്ണ്‍ ബെരെന്‍ഡ്രോഫാണ് പുറത്താക്കിയത്. പിന്നീട് 15 ന് രണ്ട്, 26 ന് മൂന്ന് എന്നിങ്ങനെ ഇംഗ്ലണ്ട് തകര്‍ച്ചയിലേക്ക് എത്തി. ഒമ്പതു പന്തുകളില്‍ നിന്ന് എട്ട് റണ്‍സെടുത്ത ജോ റൂട്ടും ഏഴ് പന്തുകളില്‍ നിന്ന് നാല് റണ്‍സെടുത്ത ഓയിന്‍ മോര്‍ഗനുമാണ് പുറത്തായത്. ഇരുവരെയും മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. 25 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയും 4 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സുമാണ് ക്രീസില്‍. ഇപ്പോള്‍ 11 ഓവറില്‍ 3 വിക്ക്റ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച് – ഡേവിഡ് വാര്‍ണര്‍ സഖ്യം ഉയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓസിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

This post was last modified on June 25, 2019 8:11 pm

Related Post
Leave a Comment