ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെ നേരിടുന്ന ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്ത ഇംഗ്ലണ്ടിനായി ഓപ്പണിങ് വിക്കറ്റില്‍ ജോണി ബെയര്‍സ്റ്റോ ജെയ്‌സണ്‍ റോയി സഖ്യം 123 റണസാണ് കൂ്ട്ടിചേര്‍ത്തത്. 19 ആം ഓവറില്‍ ജേസണ്‍ റോയ്(60) പുറത്തായ ശേഷം. ജോണി ബെയര്‍സ്‌റ്റോ(73) ജോറൂട്ട് (7) എന്നിവരാണ് ക്രീസില്‍. 23 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 145 ന് ഒന്ന് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരെ വിജയം നേടിയ അതേ ടീമുമായാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഇന്നത്തെ മല്‍സരം ജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമിയില്‍ കടക്കാം. അതേസമയം തോല്‍വിയാണു ഫലമെങ്കില്‍ പുറത്താകുകയും ചെയ്യും. കിവീസിന് ഈ മത്സരം തോറ്റാലും സെമി സാധ്യതയുണ്ട്.
This post was last modified on July 3, 2019 7:01 pm
Leave a Comment