ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലൂടെ ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന് താഹിറിന് റെക്കോര്‍ഡ് നേട്ടം. പാക് ഓപ്പണര്‍ ഇമാം ഉള് ഹഖിനെ പുറത്താക്കി തകര്‍പ്പന്‍ ഡെലിവറിയിലൂടെയാണ് ഇമ്രാന് താഹിര്‍ മറ്റൊരു നേട്ടത്തിലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ അലന് ഡൊണാള്‍ഡിനെ പിന്നിലാക്കിയാണ് താഹിറിന്റെ നേട്ടം. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന നേട്ടമാണ് ഇമ്രാന് താഹിര്‍ സ്വന്തമാക്കിയത്. 39 ലോകകപ്പ് വിക്കറ്റാണ് താഹിറിന്റെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്. അലന് ഡൊണാള്‍ഡ് വീഴ്ത്തിയത് 38 ലോകകപ്പ് വിക്കറ്റുകളും.
എന്നാല്‍ അലന് ഡൊണാള്ഡിനെക്കാള് ആറ് ഇന്നിംഗ്സുകള്‍ക്ക് മുന്നില്‍ കളിച്ചാണ് താഹിര്‍ നേട്ടത്തിലെത്തിയയ്. 25 ഇന്നിങ്സില്‍ നിന്നാണ് അലന് 38 വിക്കറ്റ് വീഴ്ത്തിയത്. താഹര്‍ 39 വിക്കറ്റ് വീഴ്ത്താന്‍ എടുത്തത് 19 ഇന്നിങ്സാണ്. ലോകകപ്പില്‍ 4.32 എന്നതാണ് താഹിറിന്റെ ഇക്കണോമി റേറ്റ്. ആവറേജ് 18.48.